Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെക്കാലത്ത് ഒന്ന് പുറത്തിറങ്ങുമ്പോള്‍ കുറച്ചെങ്കിലും മേക്കപ്പ് ഇടാത്തവര്‍ കുറവാണ്. ഇനി മേക്കപ്പ് താല്‍പര്യമില്ലെങ്കില്‍പ്പോലും ഒരിത്തിരി ലിപ്സ്റ്റിക് എങ്കിലും ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും.
എന്നാല്‍ ഈ ലിപ്സ്റ്റിക് ഇട്ട് കുറച്ചു കഴിയുമ്പോള്‍ അതവിടെത്തന്നെ ഉണ്ടോയെന്നു നോക്കിയിട്ടുണ്ടോ. എന്നാല്‍ ഇനിമുതല്‍ ശ്രദ്ധിച്ചോളൂ. കാരണം നിങ്ങള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിന്റെ പകുതിയും പോകുന്നത് വയറ്റിലേക്കാണ്.
ചുണ്ടുകള്‍ ഇടയ്ക്കിടെ നനയ്ക്കുന്നത് മിക്ക ആളുകളും ചെയ്യുന്നതാണ്. ഇങ്ങനെ ഓരോവട്ടം ചെയ്യുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക് പതിയെ നമ്മുടെ വയറ്റിലെത്തുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുള്ളത് മാരകമായ രാസവസ്തുക്കളാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍. ഇവ നമ്മുടെ ആമാശയത്തിലെ അമ്ലങ്ങളുമായി ചേരുമ്പോള്‍ മാരകവിഷമായി പരിണമിക്കുന്നു. അതായത് ലിപ്സ്റ്റിക് നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്നു.
എന്‍വയണ്‍മെന്റ് ഹെല്‍ത്ത് ആന്റ് പെഴ്‌സ്‌പെക്ടീവ്‌സ് നടത്തിയൊരു പഠനം പ്രകാരം ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ട്. അലുമിനിയവും കാഡ്മിയവുമാണ് ഇതിലേറെയും.
ഏതായാലും ദിവസവുമുള്ള ലിപ്സ്റ്റിക് ഉപയോഗം കുറയ്ക്കുന്നതു തന്നെയാണ് നല്ലത്. ഒരു ദിവസം പലകുറി ഉപയോഗിക്കുന്നവര്‍ ഒന്നോ രണ്ടോ തവണയായി ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതാകും നല്ലത്.
Leave a Reply