Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:24 pm

Menu

Published on December 14, 2017 at 12:44 pm

അര്‍ബുദ രോഗത്തിന് ചികിത്സ ഇമോജികള്‍ വഴിയോ?

emojis-accurately-track-cancer-patients-quality-life

ഇന്നത്തെക്കാലത്ത് മിക്ക ആളുകളെയും പേടിപ്പെടുത്തുന്ന ഒരു രോഗമാണ് അര്‍ബുദം. പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാമെങ്കിലും കണ്ടെത്താന്‍ വൈകിയാല്‍ മറിച്ചാകും ഫലം.

അര്‍ബുദ രോഗത്തിന്റെ ഏറ്റവും മോശം അവസ്ഥ അതിന്റെ ചികിത്സാ കാലമാണ്. രോഗികള്‍ എറ്റവും കൂടുതല്‍ അനിശ്ചിതത്വത്തിലാകുന്ന സമയം. ഇതിനെ മറികടക്കാന്‍ പുതിയ വഴികള്‍ തേടിയിരിക്കുകയാണ് ഗവേഷകര്‍.

അര്‍ബുദബാധിതരുടെ മാനസികാവസ്ഥയും, ശാരീരികക്ഷമതയും ജീവിതനിലവാരവും കണക്കാക്കാന്‍ ഇമോജികള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അര്‍ബുദ രോഗികള്‍ക്ക് നടത്തുന്ന കീമോ തെറാപ്പി, റേഡിയേഷന്‍ എന്നിവ രോഗികളുടെ മാനസിക നിലയിലും, സാമ്പത്തികാവസ്ഥയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണെന്ന് ഗവേഷകനായ കാരി തോംപ്സണ്‍ പറയുന്നു.

രോഗികളുടെ നില മെച്ചപ്പെടുത്തുന്നതിനെക്കാള്‍ പ്രധാനം അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനാണ്. സാധാരണരീതിയില്‍ ചോദ്യങ്ങള്‍ എഴുതി ചോദിച്ചാണ് രോഗികളുടെ അവസ്ഥ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും ഈ രീതിയില്‍ ചോദ്യം ചോദിക്കുന്നത് പലരോഗികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കാരി ചൂണ്ടിക്കാട്ടി.

ഇതിനു പകരമായി ശരീരത്തില്‍ ഫിറ്റ് ചെയ്യാവുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രോഗിയുടെ വിവരങ്ങളെപ്പറ്റി അറിയാനാണ് ഗവേഷകര്‍ ശ്രമിച്ചത്.

അര്‍ബുദം ബാധിച്ച് അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം ജീവിച്ചിരിക്കുമെന്ന് ഉറപ്പുള്ള 115 രോഗികളെയാണ് ആപ്പിള്‍ വാച്ച് എന്ന സങ്കേതത്തിന്റെ സഹായത്തില്‍ നിരീക്ഷിച്ചത്. എല്ലാ രോഗികള്‍ക്കും ഇതിന്റെ ഭാഗമായി ആപ്പിള്‍ വാച്ചും ഒരു ആപ്പും നല്‍കുകയായിരുന്നു. ജീവിത നിലവാരം മനസ്സിലാക്കുന്നതിനായി നടത്തിയ പഠനത്തിന്റെ ഭാഗമായി രോഗികള്‍ മറുപടി നല്‍കിയത് ഇമോജികള്‍ വഴിയായിരുന്നു. ഇതു പഠിച്ചാണ് രോഗികളുടെ ജീവിത നിലവാരം മനസ്സിലാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News