Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 5:04 am

Menu

Published on December 21, 2017 at 7:07 pm

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നോ? ഈ റെസിപ്പി ഒന്നു പരീക്ഷിച്ചുനോക്കൂ

for-low-calories-easy-reduce-your-fat-article

നമ്മുടെ ഭക്ഷണശീലമനുസരിച്ച് വണ്ണം കൂടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇഷ്ടമുള്ളതെല്ലാം കഴിച്ചു വണ്ണം കൂട്ടാന്‍ വളരെ എളുപ്പമാണ്. എന്നാലത് കുറയ്ക്കാനോ? ചില്ലറ ബുദ്ധിമുട്ടൊന്നും ആയിരിക്കില്ല.

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ട്. പ്രസവം കഴിയുന്നതോടെ ചുരുങ്ങിയത് 10 കിലോ എങ്കിലും പലരുടെയും ശരീരഭാരം വര്‍ദ്ധിക്കുന്നു.

വണ്ണം കുറയ്ക്കുന്നതിനായി ജിമ്മും യോഗയുമെല്ലാം മാറിമാറി പരീക്ഷിച്ചിട്ടും ഒരു ഫലവുമില്ലാതെ വിഷമിക്കുന്നവരും ഉണ്ട്. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരമായി വീട്ടില്‍ തന്നെ പരീക്ഷിച്ചുനോക്കാവുമെന്ന ഒരു എനര്‍ജി ഡ്രിങ്ക് ആണ് ഹോട്ട് ജിഞ്ചര്‍ വാട്ടര്‍. ഈ പാനീയം വണ്ണം കുറയ്ക്കാന്‍ ഉത്തമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ട് ജിഞ്ചര്‍ വാട്ടര്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്; ഒരു കപ്പ് വെള്ളം തിളച്ചു വരുന്നതു വരെ ചൂടാക്കുക. പിന്നീട് ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി കഷ്ണങ്ങള്‍ ചൂടുവെള്ളത്തില്‍ ഇട്ടശേഷം 5 മിനിറ്റ് നേരം വെയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര്‍ ചേര്‍ക്കുക. അതല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇത് ചൂടോടെ വെറും വയറ്റില്‍ കഴിക്കാം.

ശരീരത്തില്‍ ഏറ്റവും അപകടകാരിയായ അമിത കൊളസ്ട്രോളിനെ എരിയിച്ചുകളയാന്‍ ഈ പാനീയത്തിനു സാധിക്കും. ഈ അമിത കൊളസ്ട്രോള്‍ അത്ര പെട്ടെന്നൊന്നും കുറയ്ക്കാന്‍ സാധ്യമല്ലാത്തതാണ്. ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള മാരക രോഗങ്ങളായിരിക്കും ഫലം. ദിവസവും ഇഞ്ചി നീര് കുടിക്കുന്നത് കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. അതുപോലെ അമിത രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇത് ഉത്തമമാണ്.

ദഹനം കാര്യക്ഷമമാക്കാനും ഈ പാനീയം സഹായിക്കുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് അഴുക്കുകളെല്ലാം പുറന്തള്ളി ശുദ്ധമാക്കുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും മൃദുത്വവും നല്‍കുന്നു.

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-വൈറല്‍, ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. സാധാരണ വ്യായാമം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ കൊഴുപ്പു കുറയ്ക്കാന്‍ മെറ്റബോളിസത്തിനു കഴിയും.

രക്തചംക്രമണം കൂട്ടാനും ഈ പാനീയം സഹായിക്കും. ഇങ്ങനെ രക്തചംക്രമണം കൂടുന്നത് ശരീരത്തിലുള്ള അമിത കലോറി എരിച്ചുകളയാന്‍ ഉത്തമമാണ്. നടക്കുക, ഓടുക തുടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പെടുമ്പോഴാണ് ഇത്തരത്തില്‍ ഫാറ്റ് കുറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News