Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍ :13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചിട്ടു.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ലാഹോറില്‍ നിന്നും 225 കിലോമീറ്റര്‍ അകലെ ടോബ തേക്ക് സിംഗ് ജില്ലയിലെ സിദ്ധിക്ക് മുഗള്‍ എന്നയാളുടെ മകളെയാണ് രണ്ടംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.മദ്രസയില്‍ ഖുറാന് പഠനം കഴിഞ്ഞു മടങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.എന്നാല്‍ പീഡനത്തിനിടെ പെണ്‍കുട്ടി മരിച്ചുവെന്നു കരുതിയ സംഘം പെണ്‍കുട്ടിയെ റോഡിനു സമീപം കുഴിച്ചിടുകയായിരുന്നു.എന്നാല്‍ ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി മണ്ണുമാറ്റി പുറത്തുവന്ന് നിലവിളിച്ചതോടെ യാത്രാക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply