Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:09 am

Menu

Published on October 20, 2013 at 7:08 pm

വെള്ളമെന്ന് തെറ്റിദ്ധരിച്ച് പെട്രോള്‍ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

a-15-month-old-boy-died-mistakenly-given-him-petrol-in-a-cup

കൊളംബോ: പതിനഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് വെള്ളമെന്ന് തെറ്റിദ്ധരിച്ച് പെട്രോള്‍ കുടിച്ച് മരിച്ചു. ഏഴ് വയസ്സുകാരിയായ സഹോദരിയാണ് വെള്ളമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന് പെട്രോള്‍ നല്‍കിയത്. ഹേഷന്‍ വിദുരംഗ എന്ന കുട്ടിയാണ് മരിച്ചത്. ചോറ് കഴിയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ ചോറ് കുരുങ്ങി. തുടര്‍ന്നാണ് ഏഴ് വയസ്സുകാരി പ്ലാസ്റ്റിക്ക് കുപ്പിയില്‍ ഉണ്ടായിരുന്ന ദ്രാവകം അനിയന് കുടിയ്ക്കാന്‍ നല്‍കിയത്. കുടിവെള്ളമാണെന്ന് കരുതിയാണ് പെണ്‍കുട്ടി പെട്രോള്‍ നല്‍കിയത്. പെട്രോള്‍ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു പെട്രോള്‍ അകത്ത് ചെന്ന് കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആണ്‍കുട്ടി നിലവിളിയ്ക്കാനും ഛര്‍ദ്ദിയ്ക്കാനും തുടങ്ങി. അവശനിലയിലായ കുട്ടിയെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുട്ടിയുടെ അച്ഛനാണ് പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News