Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 1:23 am

Menu

Published on October 24, 2013 at 1:12 pm

24 കാരിയായ അധ്യാപികയെ 14 കാരൻ കൊലപ്പെടുത്തി

a-23-year-old-teacher-was-killed-by-14-year-old-student

ന്യൂയോര്‍ക്ക് :അധ്യാപികയെ കൊലപ്പെടുത്തിയ 14 കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. ഫിലിപ്‌ ക്രിസം എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. മസാച്യുസെറ്റ്സിലെ ഡാന്‍വേഴ്സ് ഹൈസ്കൂളിലാണ് സംഭവം. ഇവിടുത്തെ ഗണിത അധ്യാപികയായ കോളില്‍ റിറ്റ്സര്‍(24) ആണ് കൊല്ലപ്പെട്ടത്‌. ഇരുവരെയും ചൊവാഴ്ച മുതല്‍ കാണാനില്ലായിരുന്നു.
സ്കൂളിലെ സ്കൂള്‍ സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെതുടര്‍ന്ന് ഫിലിപ്പിനറെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിച്ചിരിക്കുന്നു. രാത്രി 11:20 ഓടെ സ്കൂളിലെ അധ്യാപികയായ കോളിന്‍ റിറ്റ്സറെയും കാണാനില്ലെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ സ്കൂളിന് പിന്നില്‍ തടികള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ മൃതദേഹം കണ്ടെത്തി സ്കൂളിനറെ രണ്ടാം നിലയിലുള്ള ബാത്റൂമില്‍ രക്തം കണ്ടെത്തിയതിനെതുടര്‍ന്നാണ് സ്കൂള്‍ പരിസരത്ത് പോലീസ് തെരച്ചില്‍ നടത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. ഫിലിപ്പിനെ സ്കൂളിന് സമീപത്തെ റോഡില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News