Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:25 pm

Menu

Published on April 8, 2014 at 3:32 pm

താമരശ്ശേരിയിൽ യുവാവിനൊപ്പം എത്തിയ സ്ത്രീയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

a-42-years-old-women-gang-rapped-in-thamarassery

താമരശ്ശേരി: യുവാവിനൊപ്പം എത്തിയ സ്ത്രീയെ   റോഡരികില്‍ നാലുപേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിന് ഇരയാക്കി. മദ്യം നല്‍കി മയക്കിയ ശേഷം കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്നാണ് വിവരം.പീഡനത്തെ തുടര്‍ന്ന് അവശ നിലയിലായ ഇവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.നാട്ടുകാരില്‍ ചിലര്‍ അടിവാരം പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് അവരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മുക്കത്തെ കോളനിയില്‍ താമസിക്കുന്ന 42 വയസ് പ്രായമുള്ള സ്ത്രീയെയാണ് താമരശേരിക്കടുത്ത് അടിവാരം നൂറാം തോട് റോഡരികില്‍ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മുക്കത്തെ കോളനിയില്‍ താമസിക്കുന്ന യുവതി ഒരു യുവാവിനൊപ്പമാണ് അടിവാരം നൂറാം തോടില്‍ എത്തിയത്. എന്നാല്‍ അവിടെ വെച്ച് മൂന്നുപേര്‍കൂടി ചേര്‍ന്നതോടെ നാലുപേരും ചേര്‍ന്ന് മദ്യം നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് സ്ത്രീ പോലീസിന് മൊഴി നല്‍കി.റോഡരികില്‍ കീറിപ്പറിഞ്ഞ വസ്ത്രവുമായി കിടക്കുകയായിരുന്നു ഇവര്‍. രാവിലെ ഇതുവഴി വന്ന നാട്ടുകാരായ രണ്ടുപേരാണ് യുവതിയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. തുടര്‍ന്ന് അടിവാരം പോലീസില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അതേസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ അധികം താമസിയാതെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News