Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on November 11, 2013 at 2:51 pm

മോഹലാലിന്റെ ജീവചരിത്രത്തിൽ അവതാരിക മമ്മൂട്ടി!

a-book-which-details-about-the-life-of-actor-mohanlal-published

നടൻ മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന ജീവചരിത്രം പുറത്തിറങ്ങി.’ഭാവദശരഥം’ എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തിന് അവതാരിക എഴുതിയത് മമ്മൂട്ടിയാണ്.വറ്റാത്ത അരുവിയിലെ പളുങ്കുജലപ്രവാഹം പോലെ എന്ന പേരിൽ മമ്മൂട്ടിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.ഒപ്പം മലയാള സിനിമയിലേക്ക് തിരിച്ചുവരനോരുങ്ങുന്ന മഞ്ജുവാര്യർ വായനാനുഭവം പങ്കുവയ്ക്കുന്നു.മുഖരാഗത്തിന്റെ മുഖശ്രീയെഴുത്ത് എന്നപേരിലുള്ള വായനാനുഭവത്തിൽ ലാലേട്ടനൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളും മഞ്ജു പങ്കുവെയ്ക്കുന്നുണ്ട്.മോഹന്‍ലാലിന്റെ ജീവിതം,ചലച്ചിത്രാനുഭവം,സംഗീതം,എഴുത്ത്,ലഫ്റ്റനന്റ് കേണല്‍ പദവി,സുകുമാര്‍ അഴിക്കോടുമായി ഉണ്ടായ വിവാദം തുടങ്ങി ലാല്‍ അഭിനയിച്ച ചില പ്രധാന കഥാപാത്രങ്ങളിലൂടെയുമാണ് പുസ്തകം സഞ്ചരിക്കുന്നത്.കേരള സംഗീത നാടക അക്കാദമി മുഖമാസികയായ കേളിയുടെ വര്‍ക്കിങ് എഡിറ്റര്‍ ഭാനുപ്രകാശ് മോഹന്‍ലാലുമായി നടത്തിയ നീണ്ട 14 ദിവസത്തെ അഭിമുഖമാണ് പുസ്തകമായത്.ഇരുന്നൂറിലേറെ പേജ് വരുന്ന ഭാവദശരഥത്തില്‍ മോഹന്‍ ലാല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ മുതല്‍ മുപ്പത്തി മൂന്ന് വര്‍ഷത്തെ അഭിനയ അനുഭവവമാണ് പ്രതിപാദിക്കുന്നത്. കഥകളിയും നൃത്തവും ജീവിതത്തിന്റെ ഭാഗമായതും എഴുത്തിലേക്ക് തിരിഞ്ഞതും നിര്‍മാതാവായ അനുഭവവുമെല്ലാം അതില്‍പ്പെടും.കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ പുസ്തകം ഏറ്റുവാങ്ങി.ഒലിവ് പബ്ലിക്കേഷനാണ് പ്രസാധകര്‍.പുസ്തകത്തിന്റെ അച്ചടിച്ചെലവു കഴിച്ച് ബാക്കി തുക പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
l

Loading...

Leave a Reply

Your email address will not be published.

More News