Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:38 pm

Menu

Published on September 30, 2013 at 11:17 am

പെഷവാറില്‍ വീണ്ടും സ്‌ഫോടനം: 39 മരണം

a-deadly-week-in-northwestern-pakistan-ends-with-a-car-bomb-blast

പാകിസ്താൻ : പെഷവാറിൽ ഖൈബര്‍ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ക്വിസ ഖവാനി ബസാറില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ ആറ് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടും. പരിക്കേറ്റ 80 പേരില്‍ 12 പേരുടെ നില ഗുരുതരമാണ്. 19 കടകളും ആറ് കാറുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടായ മൂന്നാമത്തെ സ്‌ഫോടനമാണിത്. കഴിഞ്ഞ ഞായറാഴ്ച പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 81 പേരും, സ്വകാര്യ ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിൻറെ കെടുതികള്‍ മാറുംമുന്‍പേയാണ് വീണ്ടും ഭീകരാക്രമണം നടന്നത്. ഇതിനിടെ വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ യു.എസ്. പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News