Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on November 30, 2013 at 10:42 am

നടിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍

a-man-who-had-been-harassing-actress-hema

ഹൈദരാബാദ്:സിനിമാ നടിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവിനെ പോലീസ് പിടികൂടി.തെലുങ്കിലെ പ്രശസ്ത നടിയായ ഹേമക്കാണ് മൊബൈല്‍ പൂവാലന്റെ ശല്യം കാരണം പോലീസില്‍ പരാതി നല്‍കി ചെറുപ്പക്കാരനെ അകത്താക്കിയത്
നല്‍ഗോണ്ട ജില്ലയിലെ മധേപൂര്‍ സ്വദേശിയായ മധു എന്ന ചെറുപ്പക്കാരനാണ് നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.തുടര്‍ച്ചയായി നാല് ദിവസമാണ് ഇയാള്‍ നടിയെ ഉപദ്രവിച്ചത്.ഫോണ്‍ വിളി അസഹ്യമായതോടെ പല തവണ പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി നോക്കിയെങ്കിലും ശല്യത്തിന് യാതൊരു കുറവും വന്നില്ല.തുടര്‍ന്ന് ആ നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ നടി എടുക്കതായി എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ എസ് എം എസ് അയക്കുകയായിരുന്നു പിന്നീട് അയാളുടെ പണി.എവിടെ നിന്നോ നടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം വിളിച്ച് അശ്ലീലം പറയുകയായിരുന്നു ഇയാളുടെ മുഖ്യ പണി.തുടര്‍ച്ചയായ ഉപദ്രവത്തിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കുകയായിരുന്നു.കോള്‍ ഡാറ്റ റെക്കോര്‍ഡ് ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.ഹേമയെ മാത്രമല്ല മറ്റ് പലരെയും ഇയാള്‍ ഇതുപോലെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.കോളേജ് പഠനം മുടങ്ങി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ചെറുപ്പക്കാരനാണ് ഇയാള്‍. സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണും വ്യാജ രേഖകള്‍ വെച്ചെടുത്ത സിംകാര്‍ഡുകളുമാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്യാനായി ഉപയോഗിച്ചിരുന്നത്.ഫോണ്‍വിളിച്ച് അസഭ്യം പറയും. മറുതലയ്ക്കല്‍ നിന്നും സംസാരം നിര്‍ത്തിയാല്‍ കോള്‍ കട്ട് ചെയ്ത് അശ്ലീല എസ് എം എസ് അയക്കും-ഇതായിരുന്നു ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് പോലീസിനെ വിവരം അറിയിച്ചത്.പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞിട്ടൊന്നും അയാള്‍ ഉപദ്രവം നിര്‍ത്താന്‍ തയ്യാറായില്ല.ഇത്തരക്കാര്‍ക്ക് നല്ല ശിക്ഷ തന്നെ ലഭിക്കണമെന്നും പോലീസില്‍ പരാതി നല്‍കിയ ശേഷം ഹേമ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News