Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:59 am

Menu

Published on May 14, 2013 at 4:50 am

വര്‍ണങ്ങളാല്‍ മുഖമെഴുതി കോട്ടയം ചിത്രനഗരമായി ഒരുങ്ങുന്നു

a-mural-garb-for-kottayam

കോട്ടയം :വിദേശികളും സ്വദേശികളുമായ 250 ഓളം ചിത്രകാരന്മാരാണ് ഇന്നുമുതല്‍ കോട്ടയത്ത് ചുമർചിത്രങ്ങൾ ചെയ്യുന്നത് .സാംസ്കാരിക വകുപ്പിന്‍െറ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച നീളുന്ന ചുമര്‍ചിത്ര രചനാ ക്യാമ്പിനൊടുവില്‍ കോട്ടയം ഇന്ത്യയിലെ ആദ്യ ചുമര്‍ചിത്രനഗരമായി മാറും.ലോകപ്രശസ്ത ചിത്രകാരനായ ലക്ഷ്്മ ഗൗഡയുടെ നേതൃത്വത്തിലാണ് ചിത്രരചന നടക്കുന്നത്.പാരമ്പര്യ ചുമര്‍ചിത്രകലയ്ക്ക് പുറമെ ഗ്രാമീണ-ഗോത്ര ചിത്രകല, സമകാലീന ചുമര്‍ ചിത്രകല എന്നിവയും വരകളില്‍ നിറയും. ചിത്രകല ക്യാമ്പിന്‍െറ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.  വരും കാലം കോട്ടയത്തെ അടയാളപ്പെടുത്തുക ഇവിടെ രചിക്കപ്പെടുന്ന ചിത്രങ്ങളെക്കൊണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, ചീഫ് കോ ഓഡിനേറ്റര്‍ കെ.യു. കൃഷ്ണകുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍തുടങ്ങിയവര്‍ സംസാരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News