Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേണു.വി.ദേശത്തിന്‍്റെ വരികള്‍ക്ക് പത്മകുമാര്‍ ഈണവും ആലാപനവും നിര്‍വഹിക്കുന്ന ഗസല്‍ ആല്‍ബം ‘ആ രാവില്‍’ ഈ മാസം അവസാനം പുറത്തിറങ്ങും.മലയാളത്തിലെ ആദ്യ ഗസല്‍ എഴുതിയ കവി വേണു.വി.ദേശവും പ്രമുഖ ഗായകന്‍ പത്മകുമാറും ഒന്നിക്കുന്നു. വേണു.വി.ദേശത്തിന്‍്റെ വരികള്‍ക്ക് പത്മകുമാര്‍ ഈണവും ആലാപനവും നിര്‍വഹിക്കുന്നു.ഇതിൽ എഴ് ഗസലുകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.പ്രണയത്തിന്‍്റെയും വിരഹത്തിൻറെയും തീവ്ര ഭാവനകളെ ഉണര്‍ത്തിയ വരികളും ആലാപനവും ‘പ്രണാമത്തെ’ ഗസല്‍ പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഉറുദുവിലും ഹിന്ദിയിലും മാത്രം ലഭ്യമായിരുന്ന ഗസലിന് മലയാളത്തിലും സ്വന്തമായി ഇടമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംരഭം. നിരവധി മലയാള ഗസല്‍ ആല്‍ബങ്ങളുടെയും ഗായകരുടെയും പിറവിക്കും പ്രണാമം വഴിയൊരുക്കി.എറണാകുളത്തെ ബുക്കര്‍മാന്‍ എന്ന പ്രസാദകരാണ് ‘ആ രാവില്‍’ പുറത്തിറക്കുന്നത്. വേണു. വി.ദേശത്തിന്‍്റെ വിവര്‍ത്തനത്തില്‍ ഗീതാജ്ഞലിയാണ് ഇതേ ടീമിന്‍്റെ അടുത്ത സംരഭം.
Leave a Reply