Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:39 am

Menu

Published on October 12, 2013 at 3:17 pm

‘സക്കറിയയുടെ ഗര്‍ഭിണികള്‍’ പകര്‍പ്പവകാശ കുരുക്കില്‍

a-petition-wchich-is-about-violation-of-copyright-submitted-in-court-against-aneesh-anwars-zachariyayude-garbhinikal

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമ പകര്‍പ്പവകാശ വിവാദത്തില്‍. സിനിമയുടെ കൈ്ളമാക്സില്‍ ചിത്രീകരിച്ച പത്മരാജൻറെ ‘മൂവന്തി’ എന്ന കഥയുടെ ഗ്രാഫിക് അവതരണമാണ് വിവാദമായിരിക്കുന്നത്.പത്മരാജൻറെ മുവന്തി എന്ന ചെറുകഥയുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുള്ള തൃശൂര്‍ പേരാന്ദ്ര സ്വദേശി മാളിയേക്കല്‍ ടോണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ല കോടതി ഫയലില്‍ സ്വീകരിയ്ക്കുകയും ചിത്രത്തിൻറെ സാറ്റലൈറ്റ് പകര്‍പ്പവകാശം വില്‍ക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്. പകര്‍പ്പവകാശലംഘനം ഗര്‍ഭിണികള്‍ കോടതി കയറുന്നു സക്കറിയയുടെ ഗര്‍ഭിണികള്‍ പത്മരാജന്റെ കഥ പകര്‍പ്പവകാശം ലംഘിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഡോക്യുമെന്ററി നിര്‍മ്മിക്കാനായി താന്‍ പത്മരാജൻറെ ഭാര്യ രാധാലക്ഷ്മിയില്‍നിന്നാണ് മുവിന്തിയുടെ പകര്‍പ്പവകാശം വാങ്ങിയതെന്ന് ടോണി അവകാശപ്പെടുന്നു. ചിത്രത്തിൻറെ നിര്‍മ്മാതാക്കളായ വിജയബാബു, സാന്ദ്ര തോമസ്, തോമസ് ജോസ് സംവിധായകന്‍ അനീഷ് അന്‍വര്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News