Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:11 am

Menu

Published on October 15, 2013 at 4:24 pm

പൈലറ്റിനെ പൂച്ച കടിച്ചു: വിമാനയാത്ര നിര്‍ത്തിവച്ചു ..

a-pilot-of-a-saudi-cargo-aircraft-en-route-for-hong-kong-canceled-the-flight-after-he-was-attacked-by-a-cat-hiding-under-his-seat

സൗദി: സൗദിയിൽ വിമാനത്തിൻറെ കോക്ക്പിറ്റില്‍ പൂച്ചയെ കണ്ടതിനെത്തുടര്‍ന്ന് സൗദിയില്‍ നിന്ന് ഹോങ്കോങ്ങിലേയ്ക്ക് പുറപ്പെടേണ്ട കാര്‍ഗോ വിമാനം നിര്‍ത്തലാക്കി. പൈലറ്റിനെ പൂച്ച കടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ഗോ വിമാനം നിര്‍ത്തലാക്കിയത്.ഒക്ടോബര്‍ 14 നാണ് സംഭവം. റിയാദില്‍ നിന്നും പുറപ്പെടേണ്ട വിമാനത്തിൻറെ എഞ്ചിന്‍ പൈലറ്റ് പ്രവര്‍ത്തിപ്പിച്ചതോടെ എഞ്ചിനിടയില്‍ നിന്നും പേടിച്ചരണ്ട പൂച്ച പൈലറ്റിൻറെ ദേഹത്തേയ്ക്ക് ചാടി. ചാടുക മാത്രമല്ല, രക്ഷപ്പെടാനുള്ള വെപ്രാളത്തനിടയില്‍ പൂച്ച അദ്ദേഹത്തെ മാന്തുകയും കടിയ്ക്കുകയും ചെയ്തു. പൈലറ്റിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് കാര്‍ഗോ വിമാനത്തിൻറെ യാത്ര മുടങ്ങിയത്. പൈലറ്റിനെ കടിച്ച പൂച്ചയെ ജീവനക്കാര്‍ തിരഞ്ഞെങ്കിലും പൂച്ചയുടെ പൊടിപോലും കണ്ടെത്താനായില്ല.

Loading...

Leave a Reply

Your email address will not be published.

More News