Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ഥ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ സംഗീത കോളേജ് ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെഎം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്നോളജി എന്ന പേരില്‍ ആരംഭിച്ച ആര്‍ട്ട് കാംപസിന്‍റെ ഉദ്ഘാടനം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, പത്നി നീത അംബാനി എന്നിവരാണ് നിര്‍വഹിച്ചത്. കെഎം കോളജിലെ കുട്ടികൾ സൂഫി ഗാനമായ ‘ഖ്വാജാ മേരെ ഖ്വാജാ’ എന്ന ഗാനം ആലപിച്ചു. ഈ കോളേജ് തുടങ്ങുന്നതിനു മുൻപ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി വെസ്റ്റേണ്‍ സംഗീതവും ക്ലാസ്സിക്കൽ സംഗീതവും പഠിപ്പിച്ചു കൊണ്ടിരുന്ന എ.ആര്‍ റഹ്മാൻ, ഈ കോളേജിൽ സംഗീത ഡിഗ്രി കോഴ്സും, ഡിപ്ലോമ കോഴ്സും വരുമെന്നു പറഞ്ഞു. താഴ്ന്ന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രത്യേകം സീറ്റ് ഒഴിവുണ്ട്. കോളേജ് ലണ്ടനിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
Leave a Reply