Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:29 am

Menu

Published on June 13, 2013 at 10:21 am

എ.ആർ.റഹ്മാന്റെ സംഗീതത്തിൽ വീണ്ടും പൃഥ്വി

a-r-rahman-tunes-for-prithviraj

ചലച്ചിത്രലോകതേയ്ക്ക് വന്നപ്പോൾ തന്നെ വലിയ ഭാഗ്യങ്ങൾ ലഭിച്ച നടനാണ് പൃഥ്വിരാജ്. ചുരുക്കം ചില തുടക്കക്കാർക്കെ പ്രാമുഖരായ സംവിധായകരുടെ ചിത്രത്തിൽ അഭിനയിയ്ക്കാനും , സംഗീത സംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിയ്ക്കാനും അവസരം ലഭിച്ചിട്ടുള്ളൂ , അതിൽ പെട്ട നടനാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യ കാലത്തു തന്നെ മണിരത്നത്തിന്റെ ചിത്രത്തിൽ അഭിനയിക്കുകയും അതിൽ തന്നെ എ.ആർ.റഹ്മാന്റെ “കള്‍വരേ……..കള്‍വരേ” എന്നാ സംഗീതത്തിൽ പാടിയഭിനയിക്കുകയും ചെയ്തു. അതുമാത്രമല്ല മൂന്ന് ഇന്ത്യന്‍ ഭാഷകളില്‍ പടങ്ങള്‍ ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടുമൊരു അതുല്യാവസരംകൂടി പൃഥ്വിയെ തേടിയെത്തിയിരിക്കുന്നു. അങ്ങാടിത്തെരു പോലുള്ള മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച വസന്തബാലന്റെ പുതിയ ചിത്രം കാവ്യ തലൈവനിൽ നായകനാകുന്നു. ഈ ചിതരതിലൂടെ വീണ്ടും എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പാടിയഭിനയിക്കുകയാണ് പൃഥ്വി.

ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം സിദ്ധാർതും അഭിനയിക്കുന്നു. വേദികയായിരിക്കും നായികമെന്നാണ് സൂചന. നവംബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

Loading...

Leave a Reply

Your email address will not be published.

More News