Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on October 19, 2013 at 10:22 am

ഐ-ഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെവിറ്റു

a-shanghai-couple-faces-jail-for-alleged-human-trafficking-after-selling-their-baby-daughter

ഷാങ്ങ്ഹായ് :ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ മകളെ വിറ്റ ചൈനീസ് ദമ്പതിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ്. ചൈനയിലെ ഷാങ്ങ്ഹായിലാണ് സംഭവം.സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ ഷാങ്ങ്ഹായ് പോലീസ് കേസെടുത്തതായി ലിബറേഷന്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.ദമ്പതികളുടെ പേരുവിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.
ഷാങ്ങ്ഹായ് സ്വദേശികളായ ദമ്പതികള്‍ ഓണ്‍ലൈന്‍ പരസ്യം വഴിയാണ് തങ്ങളുടെ മൂന്നാമത്തെ മകളെ വില്പനയ്ക്ക് വച്ചത്. മനുഷ്യക്കടത്ത് നടത്തിയതിനും കുട്ടിയെ അനധികൃതമായി പണത്തിനുവേണ്ടി ഓണ്‍ലൈന്‍ വഴി വില്‍പന നടത്തിയതിനെതിരെയുമാണ്‌ ക്രിമിനല്‍ കേസ് ചുമത്തിയിരിക്കുന്നത്.മകളെ വിറ്റ്‌ കിട്ടിയ പണം ദമ്പതികള്‍ ഐ-ഫോണ്‍, വിലകൂടിയ ഷൂകള്‍, മറ്റ് ആഡംബരവസ്തുക്കള്‍ മുതലായവ ഓണ്‍ലൈന്‍വഴി വാങ്ങുന്നതിനാണ് വിനിയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വില്പനയിലൂടെ എത്രതുകയാണ് ദമ്പതികള്‍ക്ക് ലഭിച്ചതെന്ന് വ്യക്തമല്ലെങ്കിലും 30,000 യുവാനും 50,000 യുവാനും ( 302924- 504873 ഇന്ത്യന്‍ രൂപ ) ആണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നതെന്നും പോലീസ്‌ പറഞ്ഞു.അതേസമയം തങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടെന്നും, മൂന്നാമതൊരു കുട്ടിയെ കൂടി വളര്‍ത്താന്‍ ബുദ്ധിമുട്ടായതിനാലാണ് പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതരായതെന്നും ദാമ്പതികള്‍ പോലീസിനോട്‌ പറഞ്ഞു.കേസിന്റെ വിചാരണ ഷാങ്ഹായി കോടതിയിലാണ് നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News