Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:43 am

Menu

Published on October 21, 2013 at 10:56 am

യുവാവ് പെണ്‍കുട്ടിയെ ആസിഡ് കുടിപ്പിച്ചു

a-teenage-girl-was-forced-to-drink-acid

മുംബൈ: 18 കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. കഴിഞ്ഞ 19 ന് രാത്രിയില്‍ മുംബൈയിലെ ഗൊറായ് ബീച്ചില്‍ വച്ചാണ് സംഭവം.20 വയസ്സുകാരനായ ജിതേന്ദ്രയാണ് അക്രമം കാണിച്ചത്. പെണ്‍കുട്ടിയെ കടലിലേക്ക് തള്ളിയിട്ട് കൊല്ലാനും യുവാവ് ശ്രമിച്ചു. പെണ്‍കുട്ടി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിതേന്ദ്ര പെണ്‍കുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നു. യുവാവും പെണ്‍കുട്ടിയും മുംബൈയില ദാഹിസര്‍ പ്രദേശത്തുകാരാണ്. പെണ്‍കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തി തുടങ്ങിയ സമയത്ത് തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ജിതേന്ദ്ര പെണ്‍കുട്ടിയെ പരസ്യമായി മുമ്പും ഉപദ്രവിച്ചിട്ടുണ്ടത്രെ. പെണ്‍കുട്ടിയുടെ പിതാവിനെ കൊല്ലുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ സംബന്ധിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതത്വം ഉണ്ടായിരുന്ന നഗരങ്ങളില്‍ ഒന്നായിരുന്നു മുംബൈ. എന്നാല്‍ മുംബൈയുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുകയാണ് അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ പലതും. ദിതേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് കേസ്.

Loading...

Leave a Reply

Your email address will not be published.

More News