Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:35 pm

Menu

Published on January 9, 2018 at 12:10 pm

ഡ്യൂഡ് എങ്ങനെ ഡ്യൂഡ് ആയി..; ആട് 2വിലെ ഡ്യൂഡിനെ കുറിച്ച്‌ ഇതുവരെ ആരും പറയാത്ത കിടിലൻ കഥ!

aadu-2-film-dude-fan-made-story

ആട് 2 തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ ഷാജി പാപ്പാനും ഡ്യൂഡും അടക്കം സിനിമയിലെ മിക്ക കഥാപാത്രങ്ങളും കുട്ടികളുടെയും മുതിർന്നവരുടേയുമെല്ലാം ഇടയിൽ സ്ഥാനം പിടിക്കുകയാണ്. ആട് 3, ആട് യൂണിവേയ്സ് എന്നൊക്കെ പറഞ്ഞുകൊണ്ട് ആരാധകരുടെ കോലാഹലങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോൾ ഇവിടെയിതാ താഹിർ മുഹമ്മദ് എന്നൊരു ആരാധകൻ അൽപ്പം വ്യത്യസ്തമായ ഒരു കഥയുമായി ആരാധകരുടെ മനം കവരുകയാണ്. ആട് 2 വിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ ഡ്യൂഡിന്റെ കഴിഞ്ഞകാല കഥ പറഞ്ഞാണ് ഈ യുവാവ് ശ്രദ്ധ നേടുന്നത്.

താഹിർ മുഹമ്മദിന്റെ കഥ വായിക്കാം:

ആരായിരുന്നു DUDE?

ആട് ഫസ്റ്റ് പാർട്ടിനു മുമ്പുള്ള Dude ന്റെ കഥ ഒന്ന് എഴുതി നോക്കി.,ഒപ്പം ഞാൻ ചെയ്ത ഒരു പോസ്റ്ററും..

1989 ൽ ഇടക്കൊച്ചി കേന്ത്രീകരിച്ചു പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പ്രധാന ഡീലരും മുഖ്യമന്ത്രിയുടെ മകന്റെ ശിങ്കിടിയുമായ കോശി അറസ്റ്റിലാവുന്നു..മന്ത്രിയുടെയും പോലീസിന്റെയും സ്വാധീനം ഉപയോഗിച്ച് കോശി കേസിൽ നിന്ന് ഊരി പോവുകയും തനിക്ക് പകരം ഗോഡൗൺ സൂക്ഷിപ്പുകരനും നിരപരാധിയുമായ ദാമോദരൻ ഉണ്ണി യെ കേസിൽ പ്രതി ചേർത്തു പോലീസ് അറസ്റ് ചെയ്യുകയും ചെയ്തു..തെളിവകൾ നശിപ്പിക്കുന്നതിനോടൊപ്പം ഗോഡൗണും അതിനരികിലായി ദാമോദരനുണ്ണിയും മകനും താമസിച്ചിരുന്ന ഒറ്റമുറിയും കോശിയുടെ ആൾക്കാർ തീവച്ചു നശിപ്പിച്ചു.

മയക്കുമരുന്ന് കേസിലെ പ്രതി ദാമോദരൻ ലോക്കപ്പിൽ ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടുള്ള പത്രവും മുറുക്കിപ്പിടിച്ചു പിറ്റേന്ന് ദാമോദരന്റെ മകൻ ഡെൽമൺ പോലീസ് സ്റ്റേഷനിൽ വന്നെങ്കിലും അപ്പന്റെ ശവം കാണാൻ പോലും ആ 14 വയസുകാരനെ അവർ അനുവദിച്ചില്ല..

പിന്നീട് ചർച്ചിലെ ഓർഫനേജിൽ താമസമാക്കിയ ഡെല്മൻ അവിടെ സ്ഥിരമായി വരാറുള്ള അശ്വതി വർമ്മ എന്ന ജേർണലിസ്റ്റിൽ നിന്നും തന്റെ അപ്പന്റെ മരണം കൊലപാതകം ആയിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടി യാണെന്നും മനസ്സിലാക്കി…തൻറെ ഇപ്പോഴത്തെ അവസ്ഥ യ്ക്കു കാരണക്കാരായ പോലീസിനോടും ശേഖരൻകുട്ടിയോടും ഡൽമനിന് പകയായി…

സ്വാതന്ത്ര്യ ദിന പരേഡിന് മുഖ്യമന്ത്രിയുടെ ഒപ്പം വരുന്ന ശേഖരൻ കുട്ടിയെ കൊല്ലാൻ ഭ്രാന്തചിന്താഗതിയിലായ ഡൽമോൻ തക്കംപാർത്തു..

സാധനങ്ങൾ മറിച്ചു വില്പന നടത്തുന്ന കായിക്കാടെ കയ്യീന്ന് സൂത്രത്തിൽ കയ്ക്കലാക്കിയ കത്തിയുമായി ഡൽമൻ പരേഡ് ഗ്രൗണ്ടലേക്ക് ഇടിച്ചു കയറി…ലാത്തികൾകിടയിപെട്ട ഡൽമൻ നെ കാത്തിരുന്നത് മന്ത്രിപുത്രനെ വധിക്കാൻ ശ്രമിച്ചതിനുള്ള ജൂവനൽ ഹോം വാസം ആയിരുന്നു..

അവിടുത്തെ ജീവിതവും പോലീസിനോടുള്ള ദേഷ്യവും അവന്റെ മനക്കരുത്ത് കൂട്ടുന്ന ഒന്നായിരുന്നു..

അതിനുള്ളിൽ വെച്ചു ഡെല്മൻ ആ വാർത്ത അറിഞ്ഞു ശേഖരൻ കുട്ടി കൊല്ലപെട്ടിരുന്നു…,കൊന്നത് അധോലക നായകൻ സാഗർ ഏലിയാസ് ജാക്കി ..ആ മതിൽ കെട്ടുകൾ ജാക്കിയുടെ കഥകൾ കൊണ്ട് നിറഞ്ഞു..

അവിടെ നിന്ന് പുറത്തു ഇറങ്ങിയ ഡെൽമന്റെ മനസ്സ് മുഴുവൻ ശേഖരൻ കുട്ടിയെ കൊല ചെയ്ത ജാക്കിയും അധോലോകവുമൊക്കെയായിരുന്നു…

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഡൽമോൻ നാട്ടിലെ ചെറിയ കേസുകളിൽ ഒക്കെ പെട്ട് വീണ്ടും 3 വർഷത്തെ ശിക്ഷയ്ക്കായി ജയിലിലേക്ക് പോയി…ജയിലിനുള്ളിൽ ഡെല്മന്റെ സൗഹൃദങ്ങൾ വളർന്നു.. ശിക്ഷ കഴിഞ്ഞു ജയിലിലെ സൗഹങ്ങളുമായി ഡെൽമൺ കൊച്ചിയുടെ വേരുകൾക്കിടയിൽ പടർന്നു കയറി…പല വേഷങ്ങളിൽ പല പേരുകളിൽ അവൻ ജീവിച്ചു….

ആയിടെയാണ് കൊച്ചിയിലെ സകലതും കൺട്രോളിൽ വെച്ചിരുന്ന സായിപ്പ് ടോണിയെ പരിചയപ്പെടുന്നതും അവരോടൊപ്പം ഡൽമൻ കൂടുന്നതും.. അവർകിടയിൽ അവൻ ഹസി എന്ന പേരിൽ അറിയപ്പെട്ടു ..എന്തൊക്കെയോ നേടി എന്ന തോന്നലിൽ നിന്ന ഡൽമൻ പക്ഷെ സായിപ്പ് ടോണിയുടെ കൊള്ളരുതായ്മകൾകു കൂട്ട് നിൽക്കുവാൻ താല്പര്യപ്പെട്ടില്ല..സായിപ്പ് ടോണിയുടെ കൊള്ളാരുതായ്മകൾകു പലപ്പോഴും ഡെല്മന്റെ സുഹൃത്തുക്കൾ പോലും ഇരകളായി..

ഓർഫനേജിൽ താമസിക്കുമ്പോൾ സ്ഥിരമായി അവിടെ ആഹാരം എത്തിക്കുന്ന, ഡെൽമർ അമ്മയുടെ സ്ഥാനത്തു് കണ്ടിരുന്ന മേരി ടീച്ചറെ ടോണി ഇല്ലാതാക്കിയത് ഹസി എന്ന ഡൽമണ് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…

പക്ഷെ സായിപ്പ് ടോണി എന്ന വന്മരത്തെ തൊടാൻ പോലും ഹസിയ്ക്ക് കഴിയുമായിരുന്നില്ല..

അവസാരത്തിനായി കാത്തിരുന്ന ഹസിയെ തേടി വന്നത് സായിപ്പ് ടോണിയെ തീർക്കാനുള്ള പ്ലാനുമായി മേരി ടീച്ചടർടെ വളർത്തു പുത്രനായ എഡ്ഡി യാണ്…എഡ്ഡി യുടെ കൂടെയുള്ളത് ടീച്ചറുടെ

മറ്റൊരു മകനും ജാക്കിയുടെ സുഹൃത്തുമായ ബിലാൽ ജോൺ കുരിശിങ്കലുമാണെന് അറിഞ്ഞ ഹസിയും ഗ്യാങ്ങും സായിപ്പ് ടോണിയുടെ ചിത കൊച്ചിക്കായലിൽ ഒഴുക്കി വിട്ടു…

ബിലാൽ മുംബൈയിലേക്ക് പോകും മുൻമ്പ് ഡൽമനെ ജാക്കിയുടെ ഗ്യാങ്ങിൽ എത്തിച്ചു..

അവിടെ ഡൽമൺ ഒരു ബാർബാറുടെ റോളിൽ ക്ട്ടിങ്ങും ഷേവിങും ഒക്കെ ആയി ജാക്കിയുടെ വലം കയ്യായി മാറി… ആയുധ കടത്തിലും കിഡ്നാപ്പിംഗിലും ഡൽമൻ അറിയപ്പെട്ടു..

ഇതിനിടയിൽ അന്താരാഷ്ട്ര കുറ്റവാളി നൈനായെ വകവരുത്തി ജാക്കി ദുബായിലേക്ക് പോയി..

പിന്നീടങ്ങോട്ട് കൊച്ചിയിൽ Don കളിച്ചു നടന്ന ഡൽമണ് ഒരു കണ്ടെയ്നർ മിസ്സിംഗ് കേസ് മായി ബന്ധപ്പെട്ടു നടന്ന ഗ്യാങ് വാറിൽ മാരകമായി വെട്ടേറ്റു .

ജാക്കിയുടെ നിർദേശ പ്രകാരം ഡൽമൺ ബാങ്കോക്ക് ലേക്ക് പോയി..അവിടെ ഹക്കിം ഭായുടെ വലംകൈയും Dude എന്ന പുതിയ നാമത്തിലും ഡൽമൺ അറിയപ്പെട്ടു..ഹക്കിം ഭായുടെ സാമ്രാജ്യം കെട്ടിപൊക്കുന്നതിൽ Dude വലിയൊരു പങ്കു വഹിച്ചു..ഹക്കിം ഭായ്ടെ ഒത്ത എതിരാളിയായ Tertil Danny യെ Dude ഇല്ലാതാക്കി ..Dannyയുടെ മരണത്തെ തുടർന്ന് Somerset lakeside ൽ നടന്ന ആഘോഷ വേളയിൽ ഹക്കിം ഭായ്ടെ ബോട്ടു തകരുകയും ഹക്കിം ഭായ് കിടപ്പിലാവുകയും ചെയ്തു.അന്ധവിശ്വാസിയായ ഹക്കിം ഭായ് Dude നെ പുതിയ ഒരു ദൗത്യവുമായി കേരളത്തിലേക്ക് അയച്ചു..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News