Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ജ്യൂവല്‍ മേരിക്കെതിരെ ആടു പുലിയാട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ നിന്ന് ജ്യൂവല്‍ മേരിപിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് നിര്‍മ്മാതാക്കളായ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും പറഞ്ഞു.ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന കാരണത്താല്‍ കഥയെ കുറ്റം പറയുന്നത് സിനിമയുടെ സംസ്‌കാരത്തിന് ചേര്‍ന്ന ഭൂഷണമല്ലെന്നും ജ്യുവലില്‍ നിന്നും ഞങ്ങളിത് തീരെ പ്രതീക്ഷിച്ചില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരങ്ങളിലൊരാളായ ബോളിവുഡ് താരം ഓം പുരി, ബാഹുബലി പോലുള്ള വന്‍ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മലയാളത്തിലെത്തുന്ന രമ്യ കൃഷ്ണന്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രമാണിത്. ഈ വലിയ താരങ്ങളെല്ലാം തന്നെ ചിത്രത്തിന്റെ കഥ കേട്ട് തന്നെയാണ് തങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. മാത്രമല്ല സൂപ്പര്‍താരം ജയറാം ആണ് സിനിമയിലെ നായകന്‍ എന്ന് നിര്‍മാതാക്കളിലൊരാളായ ഹസീബ് പറയുന്നു. കഥ പോലും കേള്‍ക്കാതെയാണ് ജ്യൂവല്‍ ആദ്യം ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ ന്യൂ ജനറേഷന്‍ നായകനാണോ എന്നു ചോദിക്കുകയും ചെയ്തു. ഇതോടെ ഞങ്ങള്‍ തന്നെ ജ്യുവലിനെ മാറ്റുകയായിരുന്നുവെന്നും ഹസീബ് പറഞ്ഞു. ജ്യൂവല്‍ മേരിയുടെ രണ്ടാമത്തെ ചിത്രമായ ഉട്ടോപ്യയിലെ രാജാവിന്റെ നിര്‍മ്മാതാക്കളാണ് ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും.
Leave a Reply