Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലക നായകൻ കമൽഹാസനോട് അമീർഖാൻ പരസ്യമായി മാപ്പ് പറഞ്ഞു. വിശ്വരൂപം സിനിമക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പരസ്യ പിന്തുണ നല്‍കാതിരുന്നതായിരുന്നു താരത്തിന്റെ പരസ്യ ഖേദ പ്രകടനം. മുംബൈയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയാണ് അമീർ കമലിനോട് മാപ്പ് പറഞ്ഞത്. 2013 ല്‍ കമല്‍ ഹസന്റെ വിശ്വരൂപം എന്ന ചിത്രം നിരോധനം നേരിടുമ്പോള്‍ ആമീര്‍ ഖാന് അതിന്റെ കടുപ്പം അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പികെ എന്ന ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട രാഷ്ട്രീയക്കാരും മതപണ്ഡിതരും രംഗത്ത് വന്നപ്പോഴാണ് മുമ്പ് താന്‍ ചെയ്ത തെറ്റ് അമീർഖാൻ തിരിച്ചറിഞ്ഞത്. ഒരേ മേഖലയില്‍ നിന്നും വന്നവര്‍ എന്ന നിലയില്‍ താങ്കള്‍ക്ക് പിന്തുണ നല്‍കേണ്ട ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും വ്യക്‌തമാക്കിയ ആമിര്‍ താന്‍ മാനസികമായി തകര്‍ന്ന സമയത്തായിരുന്നു ഇക്കാര്യം പറഞ്ഞതെന്നും ഇപ്പോള്‍ അദ്ദേഹത്തോട് താന്‍ പരസ്യമായി മാപ്പു ചോദിക്കുന്നതായും പറഞ്ഞു. അന്ന് ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുമ്പോള്‍ സിനിമയിലെ പ്രമേയം ആളുകളെ വേദനിപ്പിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അത് നിരോധിക്കണമെന്നായിരുന്നു അമീർഖാൻ പറഞ്ഞിരുന്നത്. വര്‍ഷം രണ്ട് കഴിഞ്ഞപ്പോള്‍ സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് അമീർഖാൻ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച സിനിമ ആസ്വാദകര്‍ക്ക് ഭയം കൂടാതെ കാണാനുള്ള അവസരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണ്. ഏതെങ്കിലും സംഘടനകള്‍ ഭീഷണിപ്പെടുത്തി സിനിമയുടെ പ്രദര്‍ശനം തടയുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും അമീർഖാൻ പറഞ്ഞു.
Leave a Reply