Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ആരാധകന്റെ സ്വപ്‌നം നിറവേറ്റി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രശസ്ത താരം ആമിര്‍ ഖാൻ. അകാലവാര്‍ധക്യമെന്ന ജനിതകവൈകല്യമുള്ള 14കാരനെ കാണാന്‍ ആമിര്‍ ഖാന്‍ എത്തിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. കഴിഞ്ഞ ദിവസം അല്ലു അര്‍ജുനും ആരാധികയുടെ ആഗ്രഹം നിറവേറ്റിയിരുന്നു. ഇതിനു പിന്നാലെണ് എല്ലാവര്‍ക്കും മാതൃകയായി ആമിറും എത്തിയത്. നിഹാല്‍ എന്ന 14കാരന്‍ തന്റെ ആഗ്രഹം പൂവണിഞ്ഞതിലുള്ള സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
ആമിര്‍ ഖാനെ കാണണമെന്ന നിഹാലിന്റെ ആവശ്യം താരം നിറവേറ്റുകയായിരുന്നു. കൈ നിറയെ സമ്മാനങ്ങളും സ്‌നേഹവുമായാണ് ആമിര്‍ നിഹാലിനരികില്‍ എത്തിയത്.2007ല്‍ പുറത്തിറങ്ങിയ ആമിറിന്റെ മികച്ച ചിത്രമായിരുന്നു താരെ സമീന്‍ പര്‍. കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ ചിത്രം ആമിര്‍ തന്നെയാണ് നിര്‍മ്മിച്ചത്. കുട്ടികളുടെ സ്വപ്‌നങ്ങളും അവരുടെ ചിന്തകളും വരച്ചു കാട്ടുന്ന ചിത്രമായിരുന്ന അത്. ഈ ചിത്രം കണ്ടതിനുശേഷമാണ് നിഹാല്‍ ആമിറിന്റെ കടുത്ത ആരാധകനായത്.
–

–
നിഹാലും തന്റെ ഇഷ്ട താരത്തിന് നല്‍കാന്‍ സമ്മാനങ്ങള്‍ കരുതിവെച്ചിരുന്നു. നിഹാല്‍ തന്നെ വരച്ച ഭഗവാന്റെ ചിത്രമായിരുന്നു ആമിറിന് ലഭിച്ചത്.
ഫേസ്ബുക്കിലൂടെയാണ് നിഹാല്‍ താരത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. താരെ സമീന്‍ പര്‍ എന്ന സിനിമ എടുത്തതിന് തനിക്ക് ആമിറിനോട് നന്ദി പറയണം. ആ ചിത്രം തന്റെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി. ജീവിതത്തെ ധൈര്യത്തോടെ സമീപിക്കുവാന്‍ പ്രാപ്തനാക്കിയെന്നും നിഹാല്‍ കുറിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റാണ് ആമിര്‍ കണ്ടത്.
Leave a Reply