Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് വരുന്നതായി റിപ്പോർട്ടുകൾ. അമീർഖാൻ നായകനായ പി.കെ എന്ന സിനിമ ബോക്സോഫീസിൽ പണം വാരുന്നതിനിടെയാണ് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഭാര്യയും സംവിധായികയുമായ കിരൺ റാവുവാണ് ചിത്രത്തിൻറെ തിരക്കഥ രചിക്കുന്നതെന്നാണ് സൂചന. ചിത്രത്തിൻറെ തിരക്കഥ നാല് വർഷം മുമ്പേ തയ്യാറായിരുന്നെങ്കിലും അഭിനയത്തിന്റെയും ആമിറിന്റെ പ്രസിദ്ധ റിയാലിറ്റി ഷോ ആയ ‘സത്യമേ വജയതേ’യുടെയും തിരക്കുകള്‍ കാരണം സിനിമ നീണ്ടുപോകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ ‘താരെ സമീൻ പർ’ എന്ന ചിത്രത്തിലൂടെയാണ് അമീർഖാൻ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. പഠനവൈകല്യമുള്ള കുട്ടിയുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു.
Leave a Reply