Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്:വിവാദങ്ങള്‍ക്കും എതിര്‍പ്പിനിടയിലും ആമീര്‍ഖാന്‍ നായകനായ ‘പികെ’ ബോക്‌സോഫീസ് റിക്കാർഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോളതലത്തില്‍ റീലീസ് ചെയ്ത ചിത്രം മൂന്ന് ആഴ്ചകൊണ്ട് 611 കോടി രൂപയാണ് നേടിയത്. ഇന്ത്യന്‍ തിയറ്ററുകളില്‍ നിന്നു മാത്രം ഇതുവരെ 305.27 കോടി രൂപയാണ് ചിത്രം നേടിയത്. മതവികാരങ്ങളെ ഹനിക്കുന്നു എന്ന പേരില്‍ ചിത്രത്തിന് നേരെ വിവിധ ഹിന്ദു സംഘടനകള്‍ വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടിരുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര്‍ ഹിരാനിയാണ്. ധൂം-3 യുടെ റെക്കോഡ് ഭേദിച്ച് അഞ്ഞൂറു കോടിയുടെ ക്ലബിലേക്ക് വേഗത്തിലെത്തിയ ചിത്രമായി പി.കെ മാറിക്കഴിഞ്ഞു. ആമിർ ഖാൻ ചിത്രം തന്നെയായ ധൂം3 ആയിരുന്നു മുൻപ് ഈ ലിസ്റ്റിൽ ഒന്നാമത്. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയും പികെ നേടി. ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് കാട്ടി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ശിവസേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരവെ ഉത്തർപ്രദേശ്, ബിഹാർ സർക്കാരുകൾ പികെയ്ക്ക് പിന്തുണമായി രംഗത്തെത്തി.ഭൂമിയില്‍ എത്തുന്ന ഒരു അന്യഗ്രഹ ജീവിയുടെ കണ്ണിലൂടെ ഭൂമിയിലെ മത വ്യവസ്ഥയെ വിമര്‍ശനാത്മകമായി കാണുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Leave a Reply