Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ആമീര്‍ ഖാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഷണമെന്ന് ആരോപണം.പോര്‍ച്ചുഗീസ് ഗായകനായ ക്യുമ് ബാബറോസിന്റെ ഒരു ആല്‍ബത്തിന്റെ പോസ്റ്ററാണ് പികെയുടെ ആമീര്‍ ചിത്രത്തില്‍ മോഷ്ടിച്ചത് എന്നാണ് ആരോപണം. രാജ് കുമാര്‍ ഹിരാനിയുടെ പികെ ചിത്രത്തിന്റെ പോസ്റ്ററില്‍ പൂര്‍ണ നഗ്നനായ അമിര്‍ ഖാന് ഒരു ടേപ്പ് റിക്കോര്‍ഡ് കൊണ്ടാണ് നഗ്നത മറച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ബാബറോസിന്റെ പോസ്റ്ററിലും നായകന് ഇതേരീതിയില്‍ തന്നെയാണ് പോസ് ചെയ്തിരിക്കുന്നത്.ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലാകുകയാണ്.
Leave a Reply