Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത പി.കെ യുടെ പോസ്റ്ററിൽ പൂർണ്ണ നഗ്നനായ അമീർഖാനെ കോണ്‍ഗ്രസ് എംഎല്‍എ ഡ്രസ്സ് ഉടുപ്പിച്ചു.മുംബൈയിലെ കോണ്‍ഗ്രസ് എംഎല്‍എയായ കൃഷ്ണ ഹെഗ്ഡയാണ് ഈ തുണിയുടിപ്പിക്കല്‍ സമരത്തിന് നേതൃത്വം വഹിച്ചത്.ഈ പോസ്റ്ററിനെ കുറിച്ച് വിവാദങ്ങളുയർന്നപ്പോൾ ചിത്രത്തിൻറെ സുപ്രധാനമായ ഭാഗമാണ് ഈ പോസ്റ്റര്‍ എന്നാണ് അമീർഖാൻ പ്രതികരിച്ചിരുന്നത്.എന്നാൽ ഭാരതത്തിൻറെ സംസ്കാരത്തിന് യോജിക്കുന്നതല്ല ഇതെന്ന് എംഎല്‍എ പറഞ്ഞു.ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും.വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്.
Leave a Reply