Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ പോസ്റ്റർ ഫെയ്സ്ബുക്കിലിട്ട ആഷിഖ് അബുവിനെ പരിഹസിച്ച് ഒരു കമന്റിന് സംവിധായകന്റെ കിടിലൻ മറുപടി. ‘ സഖാവ് കുപ്പായം കുറച്ച് ദിവസത്തേക്ക് അഴിച്ച് വച്ചേക്ക് … പSത്തിന് കോട്ടം തട്ടണ്ട … എല്ലാ ആശംസകളും…എന്നായിരുന്നു ആ കമന്റ്.
ഉരുളയ്ക്കുപ്പേരി പോല പിന്നാലെ ആഷിക്കിന്‍റെ മറുപടിയുമെത്തി. ‘അങ്ങനെ തട്ടണ കോട്ടം അങ്ങു തട്ടട്ടെ…എന്നായിരുന്നു അദ്ദേഹം എഴുതിയത്. ഇതോടെ ആഷിഖിന് പിന്തുണയുമായി ആരാധകരും ഒപ്പം കൂടി.
ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന ആളാണ് ആഷിക് അബു. സാമൂഹികപ്രശ്നങ്ങളിലും സിനിമാക്കാര്യങ്ങളിലും അദ്ദേഹം ആളുകളുമായി തന്‍റെ അഭിപ്രായം പ്രകടമാക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മറുപടിയുമായി അദ്ദേഹമെത്തുന്നത്.
Leave a Reply