Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബാര്‍ കോഴ വിവാദത്തിനിടെ ധനമന്ത്രി കെ.എം.മാണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’ എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ കമൻറ് ചെയ്തവരിൽ പലരും എൻറെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗിൽ മാണിക്ക് സംഭാവന ഓഫർ ചെയ്ത് കഴിഞ്ഞു. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.ഇതുവരെ 4,271 ലൈക്കും 189 ഷെയറും 477 കമൻറുമാണ് ഈ പോസ്റ്റിന് ലഭിച്ചത്.ഇതൊക്കെ ചെറുത് ഇനി കാണാന്‍ പോകുന്നതല്ലേ ഉള്ളൂവെന്നും സത്യം പുറത്തു വരട്ടെയെന്നുമുള്ള കമൻറുകളാണ് ഉള്ളത്.
Leave a Reply