Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുദാബി :പണം അപഹരിച്ച കേസിൽ യു.എ.ഇ യുവതിക്ക് മൂന്നു വര്‍ഷം തടവും 60 കോടി ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു.അബുദാബി അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.യുവതിക്ക് സഹായികളായി പ്രവർത്തിച്ച മൂന്നു പേർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.ഇവരെ യു.എ.യിൽ നിന്ന് നാടു കടത്താനും ആറു മാസം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.സര്‍ക്കാര്‍ വകുപ്പിന് വേണ്ടി ജോലി ചെയ്യവേ പൊതുപണം അപഹരിച്ചതിനും കള്ള പ്രമാണങ്ങള്‍ ചമച്ചതിനുമാണ് കോടതി ഇവർക്കെതിരെ ശിക്ഷ വിധിച്ചത്.നിയമവിരുദ്ധമായി കമ്മീഷന്‍ നേടിയെടുക്കൽ,സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിക്കല്‍, പൊതുവകുപ്പിന്റെ താല്പര്യത്തെ ബോധപൂര്‍വം ഹനിക്കല്‍, പണം അപഹരിക്കൽ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Leave a Reply