Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുദാബി : സൗജന്യ ഇ-മെയില്‍ സര്‍വീസുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തി ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമായി തട്ടിപ്പ് നടത്തുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പൊലീസിന്റെ ഈ മുന്നറിയിപ്പ്. ഭൂരിഭാഗം അക്കൗണ്ടുകളും ഇ-മെയിലിലെ വിവരങ്ങള്‍ ചോർത്തുന്നത് വഴിയാണ് ഹാക്ക് ചെയ്യപ്പെടുന്നത്. സ്വകാര്യ വിവരങ്ങളോ വിശദാംശങ്ങളോ ആവശ്യപ്പെട്ട് സംശയകരമായ സാഹചര്യത്തില്‍ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണം. മെയിലില്‍ വന്ന് കിടക്കുന്ന പരിചയമില്ലാത്ത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ തുറക്കാനോ പാടില്ല. അപരിചിതമായ മെയിലുകളോട് ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ത്തന്നെ അക്കൗണ്ട് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കൈക്കലാക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സാധിക്കും. സൈറ്റുകളില്‍ നിന്നുള്ള ഓണ്‍ ലൈന്‍ കച്ചവടവും പരമാവധി ഒഴിവാക്കണമെന്നു പോലീസ് നിര്‍ദേശിച്ചു.
Leave a Reply