Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:26 pm

Menu

Published on June 12, 2013 at 6:39 am

പയ്യോളിയിൽ വാഹനാപകടം -സുഹൃത്തുക്കൾ മൂന്നുപേർ മരിച്ചു

accident-in-payyoli

പയ്യോളി: ദേശീയപാതയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യോളി ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമാണ് അപകടം നടന്നത്.വടകര കോട്ടപ്പള്ളി ചിരുകണ്ടോത്ത് വിജയന്‍െറ മകന്‍ രാഹുല്‍ (21), കോട്ടപ്പള്ളി കുന്നോത്ത് നളിനിയുടെ മകന്‍ രാജീവന്‍ (22), പുറകുന്നോത്ത് കണ്ണന്‍െറ മകന്‍ സനൂപ് (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വടകര പുതിയാപ്പ് വലിയപറമ്പ് അമൃതയെ പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു പേരും സുഹൃത്തുക്കളാണ്.വടകരയില്‍നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ കോഴിക്കോടുനിന്ന് വടകരയിലേക്ക് വരുകയായിരുന്ന ‘വെസ്റ്റ്കോസ്റ്റ്’ ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലും രാജീവനും മരിച്ചു. വൈകുന്നേരത്തോടെ സനൂപും മരണത്തിന് കീഴടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News