Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളിയിലെ അജ്ഞാത യുവതി കൊല്ലം സ്വദേശിയെന്ന് സൂചന.
ഇവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായാണ് പുറത്തുവരുന്ന വിവരമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക താല്‍പ്പര്യത്തിന് ഉപയോഗിച്ചെന്ന ആക്ഷേപം രഹസ്യാന്വേഷം വിഭാഗം തള്ളിക്കളയുന്നുണ്ട്. എ.കെ ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് ഇവരുടെ നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രണ്ട് മന്ത്രിമാര്‍ കൂടി ഇത്തരത്തലുള്ള കെണിയില്‍പെട്ടിട്ടുണ്ടെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് വിദ്യാഭ്യാസം നേടിയ കൊല്ലം സ്വദേശിനിയാണ് ശശീന്ദ്രന്റെ ഫോണ്‍സംഭാഷണത്തിലേര്‍പ്പെട്ടതെന്നാണ് ഇന്റലിജന്‍സ് പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ള ആളാണ് വിവാഹമോചിതയായ യുവതി. ഇവരുടെ ഇപ്പോഴത്തെ കാമുകനായ ഷോട്ട്ഫിലിം രംഗത്തുള്ള യുവാവിനെ ഇന്റലിജന്‍സ് നീരിക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം സഭ്യമല്ലാത്ത ഫോണ്‍സംഭാഷണം പുറത്തുവിട്ട ചാനലിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കൂടാതെ എ.കെ ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരാണ് കേസ് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും കുറ്റമേറ്റല്ല ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്നും ധാര്‍മികത കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Leave a Reply