Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:14 am

Menu

Published on July 1, 2013 at 12:06 pm

മോഹന്‍ലാലുമൊത്തുള്ള ആദ്യ ചിത്രം തന്റെ ഭാവി തകര്‍ത്തു : വിദ്യാ ബാലന്‍

acting-with-mohanlal-in-the-first-movie-spoiled-my-future-vidhya-balan

പാതിവഴിയില്‍ മുടങ്ങിയ ‘ചക്രം’ എന്ന മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയിലെ തന്റെ ഭാവി തകര്‍ത്തതായി ബോളിവുഡ് നടി വിദ്യാബാലന്‍. മലയാളത്തില്‍ തുടരണമെന്നും നല്ലവേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചക്രം പാതിവഴിയില്‍ നിന്നത് താന്‍ മൂലമാണെന്ന് പലരും പ്രചരിപ്പിച്ചു. തനിക്ക് മലയാളത്തില്‍ നിര്‍ഭാഗ്യ നായികയെന്ന പേര് വീണു. ഇതോടെ നേരത്തെ ഡേറ്റ് വാങ്ങിയിരുന്നവര്‍ പോലും തന്നെ ഒഴിവാക്കി. എല്ലാവര്‍ക്കും മുന്നില്‍ താനൊരു തെറ്റുകാരിയായി- വിദ്യ പറഞ്ഞു.

ചക്രത്തിന് ശേഷം ഒരു തമിഴ് സിനിമയിലേക്ക് താന്‍ കരാര്‍ ചെയ്യപ്പെട്ടുവെങ്കിലും അത് ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. തനിക്ക് നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് വരെ ആളുകള്‍ പറഞ്ഞുപരത്തി. ഇതോടെ കണ്ണാടിയില്‍ മുഖം നോക്കുന്നതും പോലും നിര്‍ത്തിയിരുന്നുവെന്നും വിദ്യാബാലന്‍ പറഞ്ഞു.

മോഹന്‍ലാല്‍ ദിലീപ്‌ എന്നിവരെ പ്രധാനകഥാപാത്രളാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്‌ ചക്രം. ചില പ്രശ്നങ്ങള്‍ മൂലം ചിത്രീകരണം തുടങ്ങി എട്ടാം ദിവസം ചിത്രം മുടങ്ങുകയായിരുന്നു. പിന്നീട് പൃഥ്വിരാജ് , മീരാജാസ്മിന്‍ എന്നിവരെ വച്ച് ലോഹിതദാസ് തന്നെ ചിത്രം പുറത്തിറക്കിയെങ്കിലും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News