Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2023 1:40 am

Menu

Published on July 12, 2013 at 10:24 am

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് ; സീരിയല്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍

actor-adityan-arrested

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ പണം തട്ടിയെന്ന പരാതിയില്‍ സിനിമ-സീരിയല്‍ നടന്‍ കൊല്ലം കടപ്പാക്കട അക്ഷയ നഗര്‍ സൂരജ് ക്വാര്‍ട്ടേഴ്സിലെ ആദിത്യ (32-ജൂനിയര്‍ ജയന്‍)നെ ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു . കക്കാട് സ്വദേശിയാണു പരാതിക്കാരി.

ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ ആദിത്യന്റെ ഫോട്ടോയും ഫീച്ചറും കണ്ട പരാതിക്കാരിയുടെ അമ്മയാണു മകള്‍ക്കു വേണ്ടി വിവാഹാലോചനയുമായി ആദ്യം സമീപിച്ചതെന്നു പൊലീസ് പറഞ്ഞു. 2007 മേയ് ഏഴിനു വിവാഹ നിശ്ചയം ഗുരുവായൂരില്‍ നടന്നു. 2008 മേയ് 18നു പെണ്‍കുട്ടിക്ക് വിവാഹ പ്രായം തികയുന്ന അവസരത്തില്‍ വിവാഹം നടത്താമെന്നായിരുന്നു കരാര്‍. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ ആദിത്യന്‍ കൈക്കലാക്കിയെങ്കിലും വിവിധ കാരണം പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടു പോയെന്നു പരാതിയില്‍ പറയുന്നു.

2009ല്‍ സീരിയല്‍ നടിയെ ആദിത്യന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹണി എന്നു പേരുള്ള മറ്റൊരു ഭാര്യയും ആദിത്യനുണ്ടെന്നു പൊലീസ് പറഞ്ഞു. കൊല്ലത്തെ വീട്ടില്‍ നിന്നാണ് ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News