Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:30 pm

Menu

Published on September 3, 2016 at 8:58 am

ബാലയും അമൃതയും വിവാഹമോചിതരാകുന്നു

actor-bala-and-singer-amrutha-suresh-heading-for-divorce

നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നു. കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്നലെ  കൗണ്‍സിലിംഗിനായി ഹാജരായി. വിവാഹമോചന നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ഹാജരായത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. അഞ്ച് മാസം മുമ്പ് അമൃതാ സുരേഷാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്തനായി ബാല അറിയിച്ചത്. എന്നാല്‍ അന്ന് തന്നെ ഈ വാര്‍ത്ത നിഷേധിച്ച് അമൃതാ സുരേഷ് രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്കിടയിലുള്ളത് ചെറിയ ചിലഅഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണെന്നും അത് പരിഹരിക്കാവുന്നതാണെന്നുമായിരുന്നു അമൃതയുടെ പ്രതികരണം. എന്നാല്‍ വിവാഹമോചനം ഉടന്‍ ഉണ്ടാകും എന്നു തന്നെയായിരുന്നു ബാല അന്ന് പ്രതികരിച്ചത്.  ജീവിതത്തില്‍ ഇനി മകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല പറഞ്ഞിരുന്നു. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. നാല് വയസ്സുള്ള അവന്തിക എന്ന മകളും അമൃതാ-ബാല ദമ്പതികള്‍ക്ക് ഉണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. സിനിമാരംഗത്ത് സജീവമായ ബാല പുലിമുരുകനിലാണ് അവസാനം വേഷമിട്ടത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News