Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:48 am

Menu

Published on January 14, 2014 at 5:54 pm

30കോടിയുടെ തിളക്കവുമായി ദിലീപ്

actor-dileep-fetches-30-crore-rupees-record-in-satellite-rights

സൂപ്പര്‍താരചിത്രങ്ങളും ന്യൂജനറേഷന്‍ ചിത്രങ്ങളും എത്രവന്നാലും ഓരോ വര്‍ഷവും തൻറെ കരിയര്‍ഗ്രാഫ് ഉയര്‍ത്തിനിര്‍ത്താന്‍ ദിലീപിനെപ്പോലെ കഴിയുന്ന മറ്റൊരു താരമില്ല. കുട്ടികളുള്‍പ്പെടെയുള്ള ആരാധകവൃന്ദമാണ് ദിലീപിന്റെ ശക്തി. മികച്ച ചിത്രങ്ങള്‍ക്കൊപ്പം തനി വാണിജ്യസിനിമകളുടെയും ഭാഗമാകാറുണ്ട് ദിലീപ്. മറ്റേതൊരു താരത്തേക്കാളുമേറെ മിനിമം ഗ്യാരണ്ടിയുടെ ദിലീപിൻറെ വാണിജ്യ ചിത്രങ്ങള്‍ക്ക്, 2013 ഇതിന് സാക്ഷ്യം വഹിച്ചതാണ്. 2013ല്‍ പുറത്തിറങ്ങിയ എല്ലാ ദിലീപ് ചിത്രങ്ങളും മികച്ച വിജയം നേടിയിട്ടുണ്ട്. തിയേറ്ററുകളില്‍ പണം കൊയ്യുന്നതിനൊപ്പം തന്നെ സാറ്റലൈറ്റ് അവകാശത്തിൻറെ കാര്യത്തിലും ദിലീപ് ചിത്രങ്ങള്‍ വന്‍ കൊയ്ത്താണ് നടത്തിയിട്ടുള്ളത്.കഴിഞ്ഞ ആറ് ദിലീപ് ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വിറ്റപ്പോൾ 30 കോടി രൂപയാണ് നിർമ്മാതാക്കൾക്ക്‌ ലഭിച്ചത്.ന്യൂജനറേഷൻ ചിത്രത്തിൻറെ കാലമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ദിലീപ് തൻറെ സ്വന്തം ശൈലിയിലെത്തി പണം കൊയ്യുന്ന രീതിയാണ് കാണാനാവുക.

Loading...

Leave a Reply

Your email address will not be published.

More News