Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: തനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ 50 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചു.ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റർ സമുച്ചയം പുറംപോക്ക് ഭൂമിയിലാണെന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ്. തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു. ഇത് പിന്നീട് ഊട്ടുപുര എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിയതാണ്. 1964ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണ്. രാജകുടുംബത്തിലെ അംഗങ്ങളല്ലാതെ മറ്റാര്‍ക്കും ഈ ഭൂമി ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ആരോപിച്ച് അഭിഭാഷകനായ കെ.സി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ 2006ല്‍ ഈ ഭൂമിയില്‍ നിന്നും 92.9 സെന്റ് ഭൂമി വാങ്ങിയതിന്റെ രേഖ തന്റെ കൈവശമുണ്ടെന്ന് ദിലീപ് അവകാശപ്പെട്ടു. ദിലീപിന്റെ കൈവശമുള്ളത് പുറമ്പോക്ക് ഭൂമിയല്ലെന്ന് ജില്ലാ കലക്ടറും അറിയിച്ചിരുന്നു. വസ്തുതകള്‍ അന്വേഷിക്കാതെയാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയതെന്നും ഒരു പത്രത്തിന് വേണ്ട സാമാന്യ മാന്യത പോലും ടൈംസ് ഓഫ് ഇന്ത്യ കാണിച്ചില്ലെന്നും നോട്ടീസില്‍ പറഞ്ഞു.വാര്‍ത്ത തനിക്ക് വരുത്തിയ മാനഹാനി ചെറുതല്ലെന്ന് പറഞ്ഞ ദിലീപ് 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്നും ദിലീപ് വ്യക്തമാക്കി.
Leave a Reply