Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തില്‍ സംഭവിച്ചതിനെകുറിച്ച് ഞാന്‍ മനസുതുറന്നാല്‍ അത് !രുപാട് പേരെ ബാധിക്കുമെന്ന് ദിലീപ്.താന്‍ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും താരം പറയുന്നു.പ്രമുഖ മാഗസിനിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ മനസ്സ് തുറന്നത്. മഞ്ജുവിനെ ഒരു വാക്ക് ilകൊണ്ടു പോലും ദിലീപ് വേദനിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്.എനിക്കു വേണമെങ്കില്‍ എല്ലാം പറയാം. പക്ഷെ അതൊരു വലിയ പ്രശ്‌നമായേക്കാം. അതുകൊണ്ടു തന്നെ ഒന്നും പറയാന്‍ താല്‍പര്യമില്ലെന്നും താരം പറയുന്നു.ജീവിതത്തില്‍ തകര്‍ന്നു പോയ നിമിഷങ്ങളില്‍ മകള്‍ മീനാക്ഷിയാണ് ആശ്വാസമായി ഉണ്ടായിരുന്നത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തേളൂ, അച്ഛന്റെ കൂടെ ഞാനുണ്ടെന്നാണ് മീനാക്ഷി പറഞ്ഞത്.മകളുടെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകള്‍ പോലെയാണ് തനിക്ക് തോന്നിയത്. അവള്‍ ചെറിയ കുട്ടിയൊന്നുമല്ല, എല്ലാം അവള്‍ക്ക് അറിയാമെന്നും ദിലീപ് പറയുന്നു. എല്ലാത്തിനെക്കുറിച്ചും തിരിച്ചറിവ് അവള്‍ക്കുണ്ട്.ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് തന്റെ മകളോടാണ്. ഇനിയങ്ങോട്ട് തന്റെ ജീവിതം അവള്‍ക്കു വേണ്ടിയാണെന്നും ദിലീപ് പറയുന്നു.താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. ഒരിക്കല്‍ ഇതൊക്കെ തിരിഞ്ഞ് ഒരു വരവുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
Leave a Reply