Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു.കൊച്ചിന്‍ കലാഭവനിലെ ആദ്യകാല അംഗങ്ങളിലൊരാളായിരുന്ന ഹക്കീം. അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പൈതൃകം, മന്ത്രമോതിരം, തിളക്കം, പട്ടണത്തില്‍ സുന്ദരന്‍, വെട്ടം, കാഴ്ച, രസികന്‍, കിസാന്‍, ഓര്‍മ മാത്രം, നായിക തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ഗസല്‍ ഗായികയും ഗാനരചയിതാവുമായ ദേവി മേനോന്‍ ആണ് ഭാര്യ. ഒരു നടനെന്ന നിലയില്‍ അരങ്ങേറിയത് മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷത്തിലൂടെയാണ്.
Leave a Reply