Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:26 pm

Menu

Published on February 11, 2016 at 5:01 pm

പ്രധാനപ്പെട്ട വേഷമായിരുന്നിട്ടും താന്‍ അഭിനയിച്ച പലഭാഗങ്ങളും കിലുക്കം സിനിമയില്‍ നിന്നും വെട്ടിമാറ്റി ….കാരണം ജഗദീഷ് വെളിപ്പെടുത്തുന്നു

actor-jagadeesh-talk-about-kilukkam-malayalam-movie

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ  ഒന്നായിരുന്നു പ്രിയദര്‍ശന്‍ ചിത്രമായ കിലുക്കം. മോഹന്‍ലാലും രേവതിയും നായികാനായകന്‍മാരായി തകർത്തഭിനയിച്ച  ചിത്രം കൂടിയായിരന്നു ഇത്.ഇന്നസെന്റ്, മുരളി,ഗണേഷ് കുമാര്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.എന്നാല്‍ ചിത്രത്തില്‍ അവരെല്ലാം ചെറിയ റോളില്‍ മാത്രമായി ഒതുങ്ങി പോകുകയായിരുന്നു.നടൻ  ജഗദീഷ്  ആണ്  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .ചിത്രീകരണത്തിന് ശേഷം പലരും അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തതാണെന്ന് ജഗദീഷ് പറയുന്നു.ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷന്‍ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാല്‍ ഇതൊന്നും സിനിമ റിലീസ് ആയപ്പോള്‍ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോള്‍ 5 മണിക്കൂറില്‍ അധികമുണ്ട്. അതിനാല്‍ അപ്രധാനമായ രംഗങ്ങള്‍ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാല്‍ ജഗദീഷിന്റെ രംഗങ്ങള്‍ മിക്കതും ഒഴിവാക്കും.ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവര്‍ത്തിയില്ലാതെ സഹിക്കുകയായിരുന്നു. സിനിമ റിലീസ് ആയി സൂപ്പര്‍ ഹിറ്റായി ചരിത്രമായി മാറിയപ്പോള്‍ നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു. ഒരു പ്രമുഖ ചാനല്‍ പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News