Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 14, 2026 7:30 am

Menu

Published on April 18, 2014 at 5:07 pm

തമിഴ് നടൻ ജയ്‌ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്

actor-jai-converts-to-islam

ചെന്നൈ : തമിഴ് സിനിമാ താരം ജയ്‌ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വിജയ്‌ നായകനായ ഭഗവതി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ജയ്‌ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.ഏറ്റവും അവസാനമായി മലയാളി താരം നസ്രിയ അഭിനയിച്ച തിരുമണം എന്ന നിക്കാഹ് എന്ന ചിത്രത്തിലാണ് ജയ് അഭിനയിച്ചത് .ഇതില്‍ മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഒരു ഹിന്ദു യുവാവിന്റെ വേഷമാണ് ജയ് അഭിനയിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇടയായ ജയ് തുടര്‍ന്ന് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും തുടര്‍ന്ന് ഇസ്ലാം മതത്തിലേയ്ക്ക് മാറുവാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇസ്ലാം മതാചാരങ്ങള്‍ പിന്‍പറ്റിയാണ് ജയ് ഇപ്പോൾ ജീവിക്കുന്നത്.എന്തായാലും തൻറെ മതം മാറ്റത്തെ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News