Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :കൊച്ചി നഗരസഭയുട വിമര്‍ശനത്തിനിരയായ നടന്‍ ജയസൂര്യ, പൊതുമരാമത്ത് വകുപ്പിനും, മേയര്‍ ടോണി ചെമ്മണിക്കുമെതിരായ ശക്തമായ മറുപടിയുമായി രംഗത്തെത്തി. ജയസൂര്യയും സുഹൃത്തുക്കളും ചേർന്ന് ഷണ്മുഖം റോഡിലെ കുഴികളടച്ചതിനെ തുടര്‍ന്നാണ് കൊച്ചി നഗരസഭയുട വിമര്‍ശനം ഉണ്ടായത്.റോഡിലെ കുഴികൾ കാരണം തന്റെ രണ്ടു സുഹൃത്തുക്കള്‍ മരിക്കാനിടയായിട്ടുണ്ട് അതുകൊണ്ടാണ് റോഡിലെ കുഴികളടക്കാന്‍ ശ്രമിച്ചതെന്ന് ജയസൂര്യ വ്യക്തമാക്കി.കുഴിയില്‍ മെറ്റലിട്ടപ്പോള്‍ ശാസ്ത്രീയമാണോ എന്നൊന്നും നോക്കിയില്ല. അറിയാവുന്നതുപോലെയൊക്കെ ചെയ്തു. റോഡിലെ കുഴികള്‍ ശാസ്ത്രീയമായി അടക്കണമെന്ന് പറയുന്നവര്‍ ഈ റോഡുകള്‍ ശാസ്ത്രീയമായാണോ പണിതതെന്ന് വ്യക്തമാക്കണം. ശാസ്ത്രീയമായി പണിതത് കൊണ്ടാണോ ഒരു മഴപെയ്യുമ്പോള്‍ റോഡുകള്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെടുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. റോഡ് നിര്‍മാണത്തിന് നികുതിയടക്കുന്നവര്‍ക്ക് അത് പണിതത് ആരാണെന്ന് അറിയാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ ജയസൂര്യ, റോഡു പണിത കരാറുകാരന്റെ പേര് ബോര്‍ഡില്‍ എഴുതി വയ്ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
Leave a Reply