Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കായല്‍ പുറമ്പോക്ക് കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുറമ്പോക്ക് ഭൂമി കൈയേറി നടന്‍ ജയസൂര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്നാണ് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരുന്നത്.
ഇതേതുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയായിരുന്നു ജയസൂര്യയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് സംഘം ഒരു മാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും കോടതിയെ അറിയിച്ചു.
സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പിന്നീട് പരിശോധിക്കും. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിര്‍മിച്ചതും ചുറ്റുമതില്‍ കെട്ടിയതും കായല്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇങ്ങനെ ഒരു പരാതി വന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ബോട്ട് ജെട്ടിയും ഒപ്പം ചുറ്റുമതിലും അതിനോട് കൂടെയുള്ള 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും ജയസൂര്യ നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി വന്നത്. ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണ് നിര്‍മാണം നടത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. തീരദേശ പരിപാലന സംരക്ഷണ നിയമം, മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടം എന്നിവയും ലംഘിച്ചതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Leave a Reply