Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 11:33 am

Menu

Published on January 2, 2016 at 2:42 pm

മിമിക്രി കുടുക്കി; ടിവി സീരിയല്‍ താരം കിക്കു ശാരദയ്‌ക്കെതിരെ കേസ്

actor-kiku-sharda-booked-hurting-religious-sentiments

ഫത്തേബാദ്:മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിയെത്തുടർന്ന് പ്രശസ്ത ടി വി സീരിയല്‍ താരം കിക്കു ശാരദയ്‌ക്കെതിരെ പോലീസ് കേസെടുത്തു.കളേഴ്‌സ് ടി വിയിലെ കോമഡി നൈറ്റ്‌സ് വിത് കപില്‍ എന്ന പരമ്പരയിലെ പലകിന്റെ വേഷമാണ് കിക്കു ശാരദയെ ടി വി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. കോമഡി നൈറ്റ്‌സ് വിത് കപിലിന്റെ ഡിസംബര്‍ 27ലെ എപ്പിസോഡാണ് പരാതിക്ക് ഇടയാക്കിയത്. സിര്‍സയിലെ ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മീത് റാം റഹിം സിംഗിനെ ഈ എപ്പിസോഡില്‍ കിക്കു ശാരദ അനുകരിച്ചിരുന്നു. ഇതാണ് ഗുര്‍മീത് റാം റഹിം സിംഗിന്റെ ആരാധകരെ ചൊടിപ്പിച്ചത്. ഇവരുടെ പരാതിയിത്തുടർന്നാണ്‌ കിക്കു ശാരദയ്‌ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 295 എ പ്രകാരംമാണ്, പോലീസ് താരത്തിനെതിരെ കേസെടുത്തത്. ഗുര്‍മീത് റാം റഹിം സിംഗിനെ അനുകരിച്ചതില്‍ കിക്കു ശാരദ നേരത്തെ തന്നെ ക്ഷമ ചോദിച്ചിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് കിക്കു ശാരദ തന്റെ മിമിക്രി ആരെയും വേദനിപ്പിക്കാനായിരുന്നില്ല എന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇത് കൊണ്ട് ഫലമുണ്ടായില്ല എന്ന് മാത്രം. ടി വി താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആള്‍ദൈവത്തിന്റെ ആരാധകര്‍ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സിഖുകാരിലെ ഒരു വിഭാഗമായ ദേരാ സച്ചാ സൗദയുടെ ആത്മീയ ഗുരുവാണ് ഗുര്‍മീത് റാം റഹിം. നേരത്തെ രണ്ട് കൊലക്കേസുകളിലും ഒരു പീഡനക്കേസിലും ഇദ്ദേഹം പ്രതിയായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News