Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 5:15 am

Menu

Published on March 27, 2017 at 1:04 pm

തിലകനോട് ‘അമ്മ’ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്ന് മധു

actor-madhu-support-amma-thilakan-issue

കൊച്ചി: നടന്‍ തിലകനോട് മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നു നടന്‍ മധു.

തിലകനെ രണ്ടു വര്‍ഷം വിലക്കിയെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സമയത്തും തിലകന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നതാണു സത്യമെന്ന് മധു വ്യക്തമാക്കി. തിലകന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ നേതൃത്വത്തില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പിച്ചതു തിലകനെയായിരുന്നു. കഥ തിരഞ്ഞെടുക്കാനും സിനിമ നിര്‍മിക്കാനുമുള്ള ചുമതലയാണ് ഏല്‍പിച്ചത്. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും നടക്കാതെ വന്നപ്പോഴാണു ദിലീപ് ഈ ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍പ് വിനയന്റെ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുമ്പോള്‍ വിനയന് വിലക്കുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ഏതാനും ദിവസത്തിനുശേഷം എറണാകുളത്തുനിന്നു കുറേപ്പേര്‍ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. എന്നാല്‍ അക്കൂട്ടത്തില്‍ അമ്മയുടെ ഭാരവാഹികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും മധു പറഞ്ഞു.

ഉടന്‍ വിനയനെ ഫോണില്‍ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു. ആ ബുദ്ധിമുട്ട് വിനയന്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ചിത്രത്തില്‍നിന്നു പിന്‍മാറിയത്. എന്നാല്‍ ഇതില്‍ കുറ്റബോധമുണ്ടായിരുന്നുവെന്നും അതിനാല്‍ പിന്നീട് വിനയനോട് അങ്ങോട്ട് ആവശ്യപ്പെട്ട് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിലകന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ പോകുന്ന കാര്യം അമ്മയുടെ ഭാരവാഹികളെ അറിയിച്ചപ്പോള്‍, സാര്‍, പോയി വാങ്ങണം എന്നാണ് അവര്‍ പറഞ്ഞതെന്നും മധു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News