Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂർ: നടൻ മാള അരവിന്ദൻറെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ട്. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് കെഎംസിഎച്ച് കാര്‍ഡിയോളജി വകുപ്പ് മേധാവി ഡോ.തോമസ് അലക്സാണ്ടര്‍ അറിയിച്ചു.ഭാര്യയും മക്കളും വളരെയടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ തന്നെയുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസതടസ്സം, കാലുകളില്‍ നീര്‍ക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ കോവൈ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്.ഇപ്പോള്‍ ശ്വാസകോശ, വൃക്ക സംബന്ധങ്ങളുണ്ടോയെന്ന പരിശോധനകളാണ് നടക്കുന്നത്. രക്തധമനികളില്‍ തടസമില്ലെന്ന് ആന്‍ജിയോഗ്രാം ചെയ്‌തോടെ സ്ഥിരീകരിച്ചു.
Leave a Reply