Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:രണ്ടാം ഭാര്യ നന്ദിതയുടെ പരാതിയിൽ നടന്‍ ഓം പുരിക്ക് എതിരെ മുംബൈ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. നന്ദിതയില്‍ നിന്നും അകന്ന് കഴിയുന്ന ഓം പുരി ഇപ്പോള്‍ ആദ്യ ഭാര്യ സീമ കപൂറിനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ല്ലാറ്റിലെത്തിയ ഓം പുരിയുമായി വീടിന്റെ അറ്റകുറ്റ പണി സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും വാഗ്വാദത്തിന് ഒടുവില്‍ തന്നെ വടികൊണ്ട് പൊതിരെ തല്ലി എന്നുമാണ് ഭാര്യയുടെ പരാതി. ആയുധം കൊണ്ട് മനപൂര്‍വമുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഓം പുരി തന്റെ പണം മുഴുവനായും തട്ടാനാണ് നന്ദിതയുടെ ശ്രമമെന്ന് പറഞ്ഞു. ഇരുവരുടെയും വിവാഹമോചന കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ് അതിനിടെയാണ് പുതിയ പരാതി.
Leave a Reply