Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 12:42 pm

Menu

Published on September 8, 2015 at 2:47 pm

തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്ത് നടൻ പ്രകാശ്‌ രാജ്

actor-prakash-raj-adopts-telangana-village

ഹൈദരാബാദ് : തെലങ്കാനയിലെ ഒരു ഗ്രാമം നടൻ പ്രകാശ് രാജ് ദത്തെടുത്തു. മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുത്തത്. തെലുങ്കാനയിലെ പഞ്ചായത്ത് വകുപ്പ് മന്ത്രി കെ.ടി. രാമറാവുവിനെയാണു പ്രകാശ് രാജ് ഈ ആഗ്രഹം അറിയിച്ചത്.ഗ്രാമത്തിലുള്ളവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രകാശ് രാജ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാരുമായി സഹകരിക്കുമെന്നും ഗ്രാമത്തിലെ കൃഷിക്കായി പുതിയതരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. സ്രീമാന്തുഡു എന്ന ഹിറ്റ് ചിത്രത്തിൽ മഹേഷ്ബാബുവിന്‍റെ കഥാപാത്രം ഒരുഗ്രാമത്തെ ദത്തെടുത്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് മഹേഷ്ബാബു ഗുണ്ടൂർ ജില്ലയിലെ ബുറിപ്പാല ഗ്രാമം ദത്തെടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News