Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പൊതുവെ അല്‍പം ദേഷ്യക്കാരനായ പ്രകാശ് രാജിന്റെ പല പ്രവൃത്തികളും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇക്കാര്യം പല അഭിമുഖങ്ങളിലടക്കം അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചതുമാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ആരാധകനു നേരെയായിരുന്നു അദ്ദേഹത്തിന്റെ ദേഷ്യം. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഒരു ആരാധകന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് രാജ് എറിഞ്ഞുടയ്ക്കുകയായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എക്‌സിറ്റ് ഗെയ്റ്റില്‍ അദ്ദേഹത്തെ കാത്ത് ആരാധകരും നില്‍ക്കുന്നുണ്ടായിരുന്നു.
കടുത്ത ആരാധകനായ ഒരു യുവാവ് പെട്ടന്നുതന്നെ പ്രകാശ് രാജിനെ കടന്നുപിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരാധകന്റെ പ്രവര്‍ത്തി കണ്ട പ്രകാശ് രാജ് ദേഷ്യത്തോടെ അയാളുടെ മൊബൈല്‍ പിടിച്ചുവാങ്ങി തറയിലേക്ക് ഒരേറ്. മൊബൈല്‍ നിലത്ത് ചിതറി.
ഞെട്ടിപ്പോയ ആരാധകന്‍ പ്രകാശ് രാജിനോട് കയര്‍ത്ത്് സംസാരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുതന്നെ പ്രകാശ് രാജ് തന്റെ കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ ഫലമുണ്ടായില്ല.
Leave a Reply