Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:39 am

Menu

Published on January 21, 2016 at 11:49 am

തനിക്ക് സംഭവിച്ച അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്റെ വെളിപ്പെടുത്തല്‍

actor-sidharth-bharathan-talks-about-accident

തനിക്ക് സംഭവിച്ച വാഹന അപകടത്തിന്റെ നടുക്കുന്ന ഓർമ്മകളെ കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതൻ വെളിപ്പെടുത്തുന്നു.മാതൃഭൂമി പത്രത്തില്‍ പ്രതിദ്ധീകരിച്ചുവരുന്ന ‘മതി റോഡിലെ കുരുതി’ എന്ന പരമ്പരയിലാണ് സിദ്ധാര്‍ഥ് ഭരതന്‍ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് വിവരിക്കുന്നത്. അപകടം പറ്റിയത് എതിര്‍ ഭാഗത്തുനിന്നും പാഞ്ഞുവന്ന മീന്‍ ലോറി ലൈറ്റ് ഡിം ചെയ്യാത്തതുകൊണ്ടാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു .

അപകടത്തെ കുറിച്ച് സിദ്ധാര്‍ത്ഥ് പറയുന്നത് ഇങ്ങെനെയാണ്…

ആ രാത്രിയെ ജീവിതത്തില്‍ കണ്ട ഒരു ദുഃസ്വപ്‌നമെന്ന് വിളിക്കും,ഞാന്‍. മറക്കാന്‍ ആഗ്രഹിക്കുന്ന, വീണ്ടുമോര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കറുത്ത സ്വപ്‌നം.

വൈറ്റില പേട്ട റോഡിലൂടെ വീട്ടിലേക്കുള്ള മടക്കമായിരുന്നു അത്. തൈക്കൂടത്തിനടുത്തുള്ള വളവിലെത്തിയപ്പോള്‍ എതിരേ ഒരു മീന്‍ലോറി പാഞ്ഞുവന്നു. അതിന്റെ ഹെഡ്‌ലൈറ്റുകള്‍ കത്തിജ്ജ്വലിച്ച് നില്കുകയായിരുന്നു. കണ്ണിലേക്ക് പാഞ്ഞുവരുന്ന രണ്ട് തീഗോളങ്ങള്‍. ഏതൊരു മലയാളിയെയും പോലെ, ‘ലൈറ്റ് ഡിം ചെയ്യടാ’ എന്നുവിളിച്ചുപറഞ്ഞുകൊണ്ട് ഞാന്‍ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു.

മെട്രോയ്ക്കുള്ള സ്ഥലമെടുപ്പിനായി തീര്‍ത്ത അരമതിലിലേക്കാണ് എന്റെ കാര്‍ പാളിച്ചെന്നത്. പിന്നീട് ഓര്‍മവന്നപ്പോള്‍ എനിക്കരികില്‍ അമ്മ കരയുന്നുണ്ട്.

ആ അപകടം പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് എനിക്ക് സമ്മാനിച്ചതാണെന്ന് ഞാന്‍ പറയും. ഞാന്‍ മദ്യപിച്ചിരുന്നില്ല. എതിരെ വന്ന വാനിന്റെ െ്രെഡവര്‍ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷേ, അയാളുടെ മനോഭാവത്തില്‍ റോഡപകടങ്ങളില്‍ ഏറിയ പങ്കിന്റെയും കാരണം ജ്വലിക്കുന്നുണ്ട്. നിരത്ത് സ്വന്തമാണെന്ന ഭാവം. അല്ലെങ്കില്‍ അന്യനെ ഗൗനിക്കാത്ത അഹങ്കാരം.

എന്നെ മരണത്തിന്റെ വക്കിലെത്തിച്ച നിരത്തും ഒരു നരകക്കുഴിയാണ്. ഇന്നും അതിന് മാറ്റമില്ല. നല്ല തിരക്കുള്ള ഈ റോഡിലൂടെ സ്വകാര്യബസ്സുകള്‍ നിരന്തരം പായുന്നു. കുഴികളില്‍ തെന്നിത്തെറിച്ച് മറ്റുള്ളവര്‍. ആരോടോണ് ഇതൊക്കെ പറയുക? അഥവാ പറഞ്ഞാല്‍ തന്നെ ആരുകേള്‍ക്കും? മെട്രോയുടെ ആകാശത്തിലേക്കാണ് നോട്ടം. താഴെ ഭൂമിയിലെ അവസ്ഥ ആരു കാണാന്‍?

സീറ്റ് ബെല്‍റ്റിടണം, മൊബൈലില്‍ സംസാരിക്കരുത്,പുകപരിശോധിക്കണം,ഇന്‍ഷുറന്‍സ് വേണം തുടങ്ങിയ ഉപദേശങ്ങളില്‍ തീരുന്നു നമ്മുടെ ബോധവത്കരണം. അതൊന്നും വേണ്ടെന്നല്ല. അതിലും വലുത് കാണാതെപോകുന്നുവെന്ന് മാത്രം. സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടും കാര്‍ ലോക്ക് ആയിപ്പോയതുകൊണ്ടും എന്നെ പുറത്തെടുക്കാന്‍ ഒരുമണിക്കൂര്‍ വേണ്ടിവന്നു. അപ്പോള്‍ ഞാന്‍ സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടുണ്ടായ പ്രയോജനം എന്താണ്?

എനിക്കെതിരെ ലൈറ്റ് ഡിം ചെയ്യാതെ വന്നയാളുടെ മനോഭാവത്തിലല്ലേ മാറ്റം വരേണ്ടത്? സാമാന്യബുദ്ധിയെന്നൊന്നുണ്ട്. െ്രെഡവിംഗിലും അവശ്യം വേണ്ടത് അതാണ്. നമുക്കെതിരെയും വാഹനങ്ങള്‍ വരുന്നുണ്ട്. അതിലും ആളുണ്ട്. ഈ ഒരു വിചാരമുണ്ടായാല്‍ റോഡപകടങ്ങള്‍ അവസാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News